അംഗീകൃത യൂണിയനുകളുമായി സിഎംഡി നടത്തിയ യോഗത്തിൻ്റെ വിശദാംശങ്ങൾ

സിഎംഡി ബിഎസ്എൻഎൽ 24.05.2024-ന് അംഗീകൃത യൂണിയനുകളുടെ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ സിഎംഡി യെ കൂടാതെ ശ്രീമതി.അനിതാ ജോഹ്‌രി (പി.ജി.എം ) പങ്കെടുത്തു.BSNLEU, NFTE, SNEA, AIGETOA, SEWA BSNL & BTEU യൂണിയനുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ബിഎസ്എൻഎൽഇയുവിനെ പ്രതിനിധീകരിച്ച് സഖാക്കൾ അനിമേഷ് മിത്ര, സി കെ ഗുണ്ടണ്ണ എന്നിവർ പങ്കെടുത്തു. എല്ലാ പ്രതിനിധികളെയും സിഎംഡി സ്വാഗതം ചെയ്തു. ബിഎസ്എൻഎല്ലിൻ്റെ…

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം മാനേജ്മെൻ്റ് വഹിക്കണം – BSNLEU

2022 മെയ് മാസം മുതൽ സന്നദ്ധരായ ബിഎസ്എൻഎൽ ജീവനക്കാർക്കായി ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന ജീവനക്കാരുടെ പ്രീമിയം തുക മാനേജ്മെന്റ് വഹിക്കണമെന്ന് ബിഎസ്എൻഎൽഇയു നിരന്തരം ആവശ്യപ്പെടുകയാണ്. ആയിരക്കണക്കിന് ജീവനക്കാർ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത് മൂലം ബിഎസ്എൻഎൽ എംആർഎസിൻറെ പേരിൽ കമ്പനിയുടെ ചെലവ് ഗണ്യമായി കുറയുന്നു എന്ന വസ്തുത കണക്കിലെടുത്താണിത്. എന്നാൽ,…

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീം പുതുക്കുന്നതുമായി ബന്ധപ്പെട്ട് 22.05.2024-ന് കോർപ്പറേറ്റ് ഓഫീസിൽ യോഗം ചേർന്നു. PGM (Admn) ശ്രീ സഞ്ജീവ് ത്യാഗിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ PGM(Estt), PGM(SR), DGM(Admn) എന്നിവർ പങ്കെടുത്തു. സഖാക്കൾ അനിമേഷ് മിത്ര, C.K. ഗുണ്ടണ്ണ, അശ്വിൻ കുമാർ എന്നിവർ സംഘടനയുടെ ഭാഗമായി യോഗത്തിൽ പങ്കെടുത്തു. മറ്റ് അംഗീകൃത യൂണിയനുകളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികളും പങ്കെടുത്തു. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുടെ…

ഡയറക്ടർ(എച്ച്ആർ) മായി കൂടിക്കാഴ്ച്ച

ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പ്രതിനിധികൾ 14–05–2024 ന് ഡയറക്ടർ (എച്ച്ആർ) ശ്രീ കല്യാൺ സാഗർ നിപ്പാനിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീമതി. അനിതാ ജോഹ്രി PGM(SR), ശ്രീ എസ്പി സിംഗ് PGM(Estt.), GM(സാങ്കേതിക പരിശീലനം) എന്നിവരും സന്നിഹിതരായിരുന്നു. അഖിലേന്ത്യാ പ്രസിഡണ്ട് അനിമേഷ് മിത്ര, എജിഎസ് സി കെ ഗുണ്ടണ്ണ, ഓർഗനൈസിംഗ് സെക്രട്ടറി അശ്വിൻ കുമാർ എന്നിവർ ചർച്ചയിൽ…

മൊബൈൽ ഹാൻഡ് സെറ്റ് സൗകര്യം നോൺ-എക്‌സിക്യൂട്ടീവ് ജീവനക്കാർക്കും ലഭ്യമാക്കുക – BSNLEU

കമ്പനിയുടെ “കടുത്ത സാമ്പത്തിക പ്രതിസന്ധി” ചൂണ്ടിക്കാട്ടി നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഓരോ ആവശ്യങ്ങളും ബിഎസ്എൻഎൽ മാനേജ്മെൻ്റ് നിരസിക്കുന്നു. അതേസമയം, എക്‌സിക്യൂട്ടീവുകളുടെ ആവശ്യങ്ങൾ ഉദാരമായും വിശാല ഹൃദയത്തോടെയും പരിഗണിക്കുന്നു. എക്സിക്യൂട്ടീവുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കമ്പനിയുടെ “സാമ്പത്തിക പ്രതിസന്ധി” മാനേജ്മെൻ്റിന് തടസ്സമാവുന്നില്ല. തീർച്ചയായും ബിഎസ്എൻഎൽ മാനേജ്‌മെൻ്റ് നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരോട് ചിറ്റമ്മ മനോഭാവത്തോടെയാണ് പെരുമാറുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോർപ്പറേറ്റ് ഓഫീസ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം…

ലോക്കൽ കൗൺസിൽ യോഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ ഓഫീസ് ജില്ലകൾക്ക് നൽകിയ നിർദ്ദേശം

ലോക്കൽ കൗൺസിൽ യോഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ ഓഫീസ് ജില്ലകൾക്ക് നൽകിയ നിർദ്ദേശം

ഒരു ​​വർഷത്തിനുള്ളിൽ 1.8 കോടി ഉപഭോക്താക്കൾ BSNL ഒഴിവാക്കി – ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും മന്ത്രിക്ക് കത്ത് നൽകി.

ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനികൾ 5 ജി സേവനം വിപുലീകരിക്കുന്ന ഘട്ടത്തിലും ബിഎസ്എൻഎൽ 4ജി സേവനം പോലും ആരംഭിക്കാൻ കഴിയാതെ നട്ടം തിരിയുന്നു. ഇതിൻ്റെ ഫലമായി ഉപഭോക്താക്കൾ വൻതോതിൽ ബിഎസ്എൻഎൽ കൈയൊഴിയുകയാണ്. 4ജി / 5ജി സേവനം ലഭ്യമല്ലാത്തതിനാൽ ബിഎസ്എൻഎൽ നിന്നുള്ള ഉപഭോക്താക്കൾ വൻതോതിൽ സ്വകാര്യ സേവന ദാതാക്കളുടെ സേവനത്തിലേക്ക് മാറുകയാണ്….

4G സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് BSNLEU സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

4G സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് BSNLEU രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

© BSNL EU Kerala