ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ശ്യാമള 40 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകയാണ്. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റും മഹിളാ കമ്മറ്റിയുടെ കണ്ണൂർ ജില്ലാ കൺവീനറുമാണ്. നിരവധി പ്രക്ഷോഭ പരിപാടികളിൽ പങ്കെടുത്ത സഖാവ് മഹിളകളെ പ്രക്ഷോഭ രംഗത്ത് അണിനിരത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. കലാ സാംസ്കാരിക രംഗത്തും കായിക രംഗത്തും കഴിവു തെളിയിച്ച സഖാവ് ദീർഘദൂര മാരത്തോൺ മൽസരങ്ങളിൽ ദേശീയ സാർവ്വദേശിയ മൽസരങ്ങളിൽ പങ്കെടുത്ത് ഒട്ടനവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സംഘടനാ പ്രവർത്തകർക്ക് എന്നും ആവേശമായ സഖാവ് തുടർന്നും പൊതുരംഗത്തും സംഘടനാ രംഗത്തും സജീവമായി ഉണ്ടാവുമെന്നതിൽ സംശയമില്ല.

സർവ്വീസിൽ നിന്നും വിരമിച്ച സഖാവ് കെ.ശ്യാമളയ്ക്ക് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ അഭിവാദ്യങ്ങൾ