കോട്ടയം ജില്ലാ സെക്രട്ടറി പി എൻ സോജൻ സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി പി എൻ സോജൻ 42 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. 1982 ൽ സർവ്വീസിൽ പ്രവേശിച്ച സഖാവ് NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകനായി മാറി. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ എംപ്ലോയീസ് യൂണിയൻ്റെ കോട്ടയം ജില്ലാ സെക്രട്ടറിയാണ്.കൂടാതെ സാമൂഹൃ സാംസ്ക്കാരിക രംഗത്തും സജീവമാണ്. നിരവധി പ്രക്ഷോഭ പരിപാടികളിൽ നേതൃത്വപരമായ പങ്കു വഹിച്ചു. സാമൂഹ്യ മാറ്റത്തിനായി എന്നും പ്രവർത്തിച്ചിട്ടുള്ള സഖാവ് റിട്ടയർ ചെയ്യുന്ന സാഹചര്യത്തിലും മറ്റുള്ളവർക്ക് മാതൃകയായി. 20 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഫൈബർ കണക്ക്ഷൻ നൽകി കൊണ്ടാണ് സഖാവ് തൻ്റെ റിട്ടയർമെൻ്റ് ആഘോഷമാക്കിയത്. കൂടാതെ സഖാവും ഭാര്യയും മരണാനന്തരം തങ്ങളുടെ ശരീരം മെഡിക്കൽ കോളേജിന് വിട്ടു നൽകാൻ സമ്മതപത്രം നൽകിയിരുന്നു. കലാ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ് . തുടർന്നും പൊതുരംഗത്തും സംഘടനാ രംഗത്തും സജീവമായി ഉണ്ടാവുമെന്നതിൽ സംശയമില്ല.
സർവ്വീസിൽ നിന്നും വിരമിച്ച സ.പി.എൻ.സോജന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ അഭിവാദ്യങ്ങൾ
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു