16-02-2024 ന് ബിഎസ്എൻഎൽ ജീവനക്കാർ പണിമുടക്കുന്നു
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, 4ജി / 5ജി ഉടൻ ആരംഭിക്കുക, പുതിയ പ്രമോഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏകദിന സമരം സംഘടിപ്പിക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്ര സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കാതെ കൂടുതൽ ജീവനക്കാരെ സ്റ്റാഗ്‌നേഷനിലേക്ക് എത്തിക്കുന്ന മാനേജ്മെന്റ് നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ബിഎസ്‌എൻഎൽ 4ജി, 5ജി സേവനങ്ങൾ ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ മാസവും ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്‌എൻഎൽ കൈയൊഴിയുന്നത്. മൽസര പരീക്ഷകളിൽ തസ്തികകൾ ലഭ്യമല്ലാത്തതിനാൽ നോൺ-എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ സാധ്യതകൾ നിഷേധിക്കപ്പെടുന്നു. റൂൾ 8 പ്രകാരം നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ന്യായമായ സ്ഥലംമാറ്റം നിഷേധിക്കപ്പെടുകയാണ്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പുതിയ പ്രൊമോഷൻ നയം വേണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
കേന്ദ്ര സെക്രട്ടറിയേറ്റ് ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ 2024 ഫെബ്രുവരി 16-ന് ഒരു ഏകദിന പണിമുടക്ക് സംഘടിപ്പിക്കാൻ കേന്ദ്ര സെക്രട്ടേറിയറ്റ് ഏകകണ്ഠമായി തീരുമാനിച്ചു. പണിമുടക്ക് വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കണം. സർക്കിൾ, ജില്ലാതല കൺവെൻഷനുകളും മീറ്റ് ദി എംപ്ലോയീസ് പ്രോഗ്രാമും മറ്റ് പ്രചരണങ്ങളും സംഘടിപ്പിക്കാൻ സർക്കിൾ, ജില്ലാ യൂണിയനുകളോട് കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
Categories
Recent Posts
- കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് BSNL ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് തടസ്സം – ബഹുമാനപ്പെട്ട മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ
- ഏകീകൃത പെൻഷൻ പദ്ധതി (UPS) – എന്താണ് അർത്ഥമാക്കുന്നത് ?
- കോട്ടയം ജില്ലാ സമ്മേളനം
- കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂരമായ കൊലപാതകം – ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനം
- കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂരമായ കൊലപാതകം – പ്രതിഷേധ പ്രകടനം – 20-08-2024