സ. പി വി സി വിടവാങ്ങി
കമ്പിത്തപാൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നേതാവ് സ. പി വി ചന്ദ്രശേഖരൻ(78) നിര്യാതനായി. AIBDPA അഖിലേന്ത്യാ രക്ഷാധികാരി, CGPA വർക്കിങ് ചെയർമാൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1981ൽ E III യൂണിയൻ സർക്കിൾ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. NFPTE സംസ്ഥാന ഏകോപന സമിതി വൈസ് ചെയർമാൻ, ഫെഡറൽ കൗൺസിലർ, ജെ സി എം സ്റ്റാഫ് വിഭാഗം നേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ രൂപീകരണത്തെ തുടർന്ന് സംസ്ഥാന പ്രസിഡൻ്റായി.1968,1974 ലെ പണിമുടക്ക് അടക്കം നിരവധി പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകി. പ്രക്ഷോഭത്തിൻ്റെ ഭാഗമായി നിരവധി ശിക്ഷാ നടപടികൾക്ക് വിധേയനായി.
കേരളത്തിലെ കമ്പിത്തപാൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. സ. വി എ എൻ നമ്പൂതിരിയുമായി ചേർന്ന് 1946,1960,1968 പണിമുടക്ക് സമരങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും എഴുതി പ്രസിദ്ധീകരിച്ചു. എല്ലാ സഖാക്കളുടെയും പ്രിയപ്പെട്ടവനായ സ. പി വി സി യുടെ വിയോഗം പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്. സഖാവിൻ്റെ വിയോഗത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു