ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം സ.എം.പ്രമോദ് നഗറിൽ (കോട്ടയം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം) നടന്നു. ജില്ലാ പ്രസിഡൻ്റ് പി.എൻ.സോജൻ പതാക ഉയർത്തി. സിഐടിയു ജില്ലാ സെക്രട്ടറി സ.ടി.ആർ.രഘുനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡപ്രസിഡൻ്റ് സ.അഡ്വ.റെജി സഖറിയാ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.ജിജോമോൻ രക്തസാക്ഷി പ്രമേയവും സുധീഷ് ടി. ഈനാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. SSLC, CBSE 10th, CBSE XII പരീക്ഷകളിൽ മികച്ച വിജയം നേടിയ BSNLEU അംഗങ്ങളുടെ കുട്ടികൾക്കുള്ള Dr.കൃഷ്ണൻ (സ.ഭവാനി കൃഷ്ണൻ്റെ ഭർത്താവ്) സ്മാരക എൻഡോവ്മെൻ്റ് വിതരണം അഖിലേന്ത്യാ അസി.ജനറൽ സെക്രട്ടറി സ.കെ.എൻ.ജ്യോതിലക്ഷ്മി നിർവ്വഹിച്ചു. AIBDPA ജില്ലാപ്രസിഡൻ്റ് സ.പി.ആർ.അജയകുമാർ അഭിവാദ്യങ്ങൾ നേർന്നു സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി സ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ആ.സാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ.എസ്.ഗീത വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന മഹിളാ കമ്മറ്റി കൺവീനർ സ.ബീനാ ജോൺ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സ.മനു ജി.പണിക്കർ എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന പി ആർ സാബുവിനെ സംസ്ഥാന അസി.സെകട്ടറി സ.കെ.മോഹനൻ ആദരിച്ചു.

പുതിയ ഭാരവാഹികളായി സാബു ടി. കോശി, കോട്ടയം (പ്രസിഡൻ്റ് ), പി.എൻ.സോജൻ, കാഞ്ഞിരപ്പളളി (സെക്രട്ടറി) , എം.എസ്.മനോജ്, ഏറ്റുമാനൂർ (ഖജാൻജി) എന്നിവരടങ്ങിയ 19 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു. സ്വാഗത സംഘം കൺവീനർ രാജേഷ് കെ.നാരായണൻ കൃതജ്ഞത പറഞ്ഞു.