ഒക്ടോബർ 1 ൻ്റെ നിരാഹാരസമരം ഒഴിവാക്കുക, കരിദിനവും പ്രതിഷേധ പ്രകടനവും വിജയിപ്പിക്കുക
നമ്മുടെ സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഇപ്പോൾ നേരിടുന്നത്. ആദ്യ ഘട്ടത്തിൽ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ ഭീതി ജനകമായ വളർച്ചയാണ് ഉണ്ടാകുന്നത്.
ഇന്നു നാം നേരിടുന്ന ഗുരുതര സാഹചര്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും, ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കണമെന്നും 29.09.2020 ൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം തീരുമാനിച്ചു. അതുകൊണ്ട് ഒക്ടോബർ 1-ന്റെ നിരാഹാരസമരം ഒഴിവാക്കുവാനും, കരിദിനം ഫലപ്രദമായി സംഘടിപ്പിക്കുവാനും പരമാവധി കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുവാനും AUAB സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. പ്രസ്തുത പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം
- മുംബൈയിലെയും ഡൽഹിയിലെയും എംടിഎൻഎൽ സേവനങ്ങൾ ബിഎസ്എൻഎൽ ഏറ്റെടുക്കൽ – ഡയറക്ടറുമായുള്ള കൂടിക്കാഴ്ച്ച.
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിൽ നിലനിൽക്കുന്ന തടസ്സം നീക്കുക – ബി.എസ്.എൻ.എൽ.ഇ.യു