ക്ലസ്റ്റർ അധിഷ്ഠിത ഔട്ട് സോഴ്സിംഗ് സിസ്റ്റം ഉപേക്ഷിക്കുക
ക്ലസ്റ്റർ അധിഷ്ഠിത ഔട്ട് സോഴ്സിംഗ് സിസ്റ്റം അവലോകനം ചെയ്യുന്നതിന് ബിഎസ്എൻഎൽ മാനേജ്മെൻ്റ് ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സമ്മർദ്ദം കാരണമാണ് ഇത്തരത്തിൽ ഒരു കമ്മിറ്റി രുപീകരിക്കാൻ മാനേജ്മെൻ്റ് നിർബന്ധിതമായത്.എന്നാൽ ഈ കമ്മിറ്റിയുടെ പ്രവർത്തനം പ്രഹസനമാക്കി മാറ്റുവാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമം. ഈ വിഷയത്തെക്കുറിച്ചുള്ള BSNL എംപ്ലോയീസ് യൂണിയൻ്റെ നിലപാട് കമ്മറ്റി മുൻപാകെ സമർപ്പിക്കുവാൻ യൂണിയനോട് അവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പി.അഭിമന്യു, AGS…
IDA കുടിശ്ശിക ഉടൻ നൽകണം
ബിഎസ്എൻ എല്ലിലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഐഡിഎ കുടിശ്ശിക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി പി.അഭിമന്യു CMD യെ നേരിൽക്കണ്ട് അവശ്യപ്പെട്ടു.വിഷയം BSNL ൻ്റെ സജീവ പരിഗണനയിലാണെന്ന് CMD അറിയിച്ചു.
വേതന പരിഷ്കരണ ചർച്ചകൾ ഉടൻ പുനരാരംഭിക്കുക – BSNL എംപ്ലോയീസ് യൂണിയൻ
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ കേന്ദ്ര പ്രവർത്തക സമതി യോഗം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി CMD ക്ക് കൈമാറിയിരുന്നു. സിഎംഡി മായി നടന്ന കൂടിക്കാഴ്ചയിൽ, മന്ത്രി മനോജ് സിൻഹയും മുൻ ടെലികോം സെക്രട്ടറി ശ്രീമതി അരുണ സുന്ദരരാജനും നൽകിയ ഉറപ്പ് പാലിക്കണമെന്ന് അവശ്യപ്പെട്ടു. ശമ്പളംപരിഷ്ക്കരണ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും വേജ് കരാർ ഒപ്പിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു….
യങ് വർക്കേഴ്സ് കൺവെൻഷൻ
യങ് വർക്കേഴ്സ് കൺവെൻഷൻ – ഓൺലൈൻ2021 സെപ്റ്റംബർ 19
സർക്കിൾ പ്രവർത്തകസമിതി യോഗം
യൂണിയൻ്റെ സർക്കിൾ പ്രവർത്തകസമിതി യോഗം 2021 സെപ്റ്റംബർ 9 (വ്യാഴാഴ്ച) തിരുവനന്തപുരത്ത് P&T ഹൗസിൽ ചേരുന്നു.
ശമ്പള വിതരണം കോർപ്പറേറ്റ് ഓഫീസ് നേരിട്ട്
സെപ്റ്റംബർ മാസം മുതൽ ജീവനക്കാരുടെ ശമ്പളം കോർപ്പറേറ്റ് ഓഫീസിൽ നിന്നും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും
BSNL ജീവനക്കാരുടെ പ്രതിഷേധ പ്രകടനം
BSNL ൻ്റെ 2.86 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ ശൃങ്കലയും 14917 മൊബൈൽ ടവറുകളും ഉൾപ്പടെയുമുള്ള രാജ്യത്തിൻ്റെ പൊതുസ്വത്തുകൾ സ്വകാര്യ കോർപ്പറേറ്റുകൾക്ക് ചുളുവിലയ്ക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ടവറുകളുടെയും ഫൈബറുകളുടെയും വില്പന BSNL ൻ്റെ വൻതകർച്ചക്കാണ് വഴിവയ്ക്കുക. കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം BSNL സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൻ്റെ തുടക്കമാണ്. BSNL ൻ്റെ 4ജി സേവനം അനുവദിക്കുന്നതിന് സർക്കാർ തടസ്സം നിന്നതിൻ്റെ കാരണവും…
മീറ്റ് ദി മെമ്പേഴ്സ് പ്രോഗ്രാം – തീയതിയിൽ മാറ്റം
ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെ മെമ്പർമാരെ നേരിൽ കാണുന്ന പരിപാടി സംഘടിപ്പിക്കാൻ ആഗസ്റ്റ് 6,7 തീയതികളിൽ ഹൈദരാബാദിൽ ചേർന്ന കേന്ദ്ര പ്രവർത്തകസമിതി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ തീയതിയിൽ മാറ്റം വരുത്തുവാൻ അഖിലേന്ത്യാ സെൻ്റർ തീരുമാനിച്ചു. അതുപ്രകാരം സെപ്റ്റംബർ 1 മുതൽ 15 വരെ ഈ പരിപാടി സംഘടിപ്പിക്കണം. എല്ലാ സർക്കിൾ ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും ആവശ്യമായ…
കേരളത്തിലെ BSNL ജീവനക്കാരുടെ ശമ്പളവിതരണ പ്രശ്നം പരിഹരിക്കണം – അഖിലേന്ത്യാ യൂണിയൻ
കേരളത്തിലെ BSNL ജീവനക്കാർക്ക് കഴിഞ്ഞ 3 മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു. കോർപ്പറേറ്റ് ഓഫീസിൽ നിന്ന് ശമ്പള ഫണ്ട് ലഭിച്ച് മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തുന്നത്. ഇത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ യൂണിയനോട് സർക്കിൾ യൂണിയൻ അഭ്യർത്ഥിച്ചിരുന്നു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഉടൻതന്നെ അഖിലേന്ത്യാ യൂണിയൻ വിഷയം പരിഹരിക്കാൻ CMD യോട് ആവശ്യപ്പെട്ടു.
ശമ്പളം – 18.8.2021 ന് CGM മായി നടന്ന കൂടിക്കാഴ്ച
ശമ്പളം വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും കരാർ ജീവനക്കാർക്ക് വേതനം നൽകണമെന്നും ആവശ്യപ്പെട്ട് ഇന്ന് 18.08.2021 ന് CGM, PGM(F) എന്നിവരെ നേരിൽ കണ്ട് സംസാരിച്ചു. ശമ്പളവിതരണത്തിലെ തടസ്സം പരിശോധിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ബാങ്കിലേക്ക് അയക്കുമെന്നും, ബാങ്ക് അധികാരികൾക്ക് ഇതുമായി ബന്ധപ്പെട്ട വിശദമായ കത്ത് നൽകുമെന്നും CGM ഉറപ്പു നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ കത്ത് ബാങ്ക് അധികാരികൾക്ക് സർക്കിൾ അധികാരികൾ നൽകി….