BSNLWWCC അഖിലേന്ത്യാ കമ്മിറ്റി അംഗം എസ്.ഹേമാവതി അന്തരിച്ചു – ആദരാഞ്ജലികൾ
ബിഎസ്എൻഎൽ വർക്കിംഗ് വിമൻ കോർഡിനേഷൻ കമ്മിറ്റി (ബിഎസ്എൻഎൽഡബ്ല്യുഡബ്ല്യുസിസി) അഖിലേന്ത്യ കമ്മിറ്റി അംഗം എസ്.ഹേമാവതി ചെന്നൈയിൽ അന്തരിച്ചു. ചെന്നൈ ടെലിഫോൺസിലെ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന സഖാവ് വനിതാ ജീവനക്കാരെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സഖാവ് എസ്.ഹേമാവതിയുടെ നിര്യാണത്തിൽ BSNLEU കേരള സംസ്ഥാന കമ്മറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
റഫറണ്ടം – വിജയാഹ്ളാദ പ്രകടനം
അംഗീകൃത യൂണിയനെ തിരഞ്ഞെടുക്കാനുള്ള ഹിതപരിശോധയിൽ തുടർച്ചയായി എട്ടാം തവണയും വൻ വിജയം നേടിയ BSNLEU വിൻ്റെ വിജയാഘോഷം
റഫറണ്ടം – BSNL എംപ്ലോയീസ് യൂണിയന് ചരിത്ര വിജയം
BSNL മേഖലയിലെ അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കുന്നതിനുള്ള റഫറണ്ടത്തിൽ BSNL എംപ്ലോയീസ് യൂണിയന് തുടർച്ചയായ എട്ടാം ജയം. കേരളത്തിൽ ആകെയുള്ള 1688 വോട്ടുകളിൽ BSNL എംപ്ലോയീസ് യൂണിയൻ 1198 വോട്ട് നേടി ഒന്നാമതായി. BMS സംഘടന 153 വോട്ടും, NFTE 149 വോട്ടും നേടി. INTUC സംഘടനയായ FNTO 111 വോട്ടോടെ നാലാമതായി. അഖിലേന്ത്യാ തലത്തിൽ ആകെയുള്ള 31490 വോട്ടിൽ 15311 (48.62%) വോട്ടോടെ…
സ. പി വി സി വിടവാങ്ങി
കമ്പിത്തപാൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ അനിഷേധ്യ നേതാവ് സ. പി വി ചന്ദ്രശേഖരൻ(78) നിര്യാതനായി. AIBDPA അഖിലേന്ത്യാ രക്ഷാധികാരി, CGPA വർക്കിങ് ചെയർമാൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1981ൽ E III യൂണിയൻ സർക്കിൾ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. NFPTE സംസ്ഥാന ഏകോപന സമിതി വൈസ് ചെയർമാൻ, ഫെഡറൽ കൗൺസിലർ, ജെ…
പാലക്കാട് ജില്ലാ കൺവെൻഷൻ
റഫറണ്ടത്തിൽ എംപ്ലോയീസ് യൂണിയനെ വിജയിപ്പിക്കുവാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പാലക്കാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കെജി ബോസ് ഭവനിൽ സംസ്ഥാന സെക്രെട്ടറി എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായി. സംസ്ഥാന അസി.സെക്രട്ടറി കെ.വി.ജയരാജൻ, ജില്ലാ ട്രഷറർ എ.പ്രസീല, പി.ആർ.പരമേശ്വരൻ, ജി.രാജൻ, യു.ആർ.രഞ്ജീവ്, കെ.വി.മധു എന്നിവർ സംസാരിച്ചു.
സ.കെ.വി പ്രേംകുമാർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു
41 വർഷത്തെ സേവനത്തിനു ശേഷം സെപ്റ്റംബർ 30 ന് ബിഎസ്എൻഎൽ സർവ്വീസിൽ നിന്നും സ.കെ.വി.പ്രേംകുമാർ വിരമിക്കുകയാണ്. വിരമിക്കുമ്പോൾ തൄപ്പൂണിത്തുറ ടെലിഫോൺ എക്സ്ചേഞ്ചിലെ എംഎൽഎൽഎൻ സെക്ഷനിൽ ജൂനിയർ ഏൻജിൻയറാണ്. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റായ സഖാവ് നിരവധി പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പി&ടി ഇൻഡസ്ട്രിയൽ വർക്കേഴ്സ് യൂണിയൻ കേരള സർക്കിൾ ടെലികോം സ്റ്റോർ ഡിപ്പോ ബ്രാഞ്ച് സെക്രട്ടറി, ലൈൻ…
സർക്കിൾ ഓഫീസ് ജില്ലാ കൺവെൻഷൻ
സർക്കിൾ ഓഫീസ് ജില്ലാ കൺവെൻഷൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മധു മോഹൻ അദ്ധ്യക്ഷനായിരുന്നു. അഖിലേന്ത്യാ അസി.ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, എഐബിഡിപിഎ സർക്കിൾ അസി.സെക്രട്ടറി സി.സന്തോഷ് കുമാർ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു രാഘവൻ സ്വാഗതവും സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്.അജിത് ശങ്കർ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം ജില്ലാ കൺവെൻഷൻ
ഒക്ടോബർ 12 ന് നടക്കുന്ന നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത സംഘടനയെ തിരഞ്ഞെടുക്കുന്ന ഹിതപരിശോധനയിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ ഏക അംഗീകൃത സംഘടനയായി തെരഞ്ഞെടുക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ബി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ അസി.ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, എഐബിഡിപിഎ അഖിലേന്ത്യാ അസി.ജനറൽ സെക്രട്ടറി…