01-01-2017 മുതൽ അർഹമായ ശമ്പള പരിഷ്കരണം അനുവദിക്കുക.
നവംബർ 20- അഖിലേന്ത്യാ പണിമുടക്ക് നവംബർ 4 മുതൽ 6 വരെകൂട്ടധർണ – ജില്ലാ കേന്ദ്രങ്ങളിൽ AUAB കേരളം.
IDA വർധിപ്പിച്ച് ഡിപിഇ ഉത്തരവ് പുറപ്പെടുവിച്ചു
1.10.2026 മുതൽ വർധിച്ച ഐഡിഎ ഉത്തരവ് ഡിപിഇ പുറപ്പെടുവിച്ചു. പുതിയ IDA 249.2% ആണ്.
ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം പി & ടി ഹൗസിൽ (സി.സന്തോഷ്കുമാർ & സനൽകുമാർ നഗർ) സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, സർവീസ് മെച്ചപ്പെടുത്തുക, തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. പ്രസിഡന്റ് ആർ.രാജേഷ്കുമാർ അദ്ധ്യക്ഷനായിരുന്നു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എം.വിജയകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം…
സർക്കിൾ മഹിളാ കമ്മിറ്റി യോഗം – 24-09-2026
സർക്കിൾ മഹിളാ കമ്മിറ്റി യോഗം 24-09-2 026ന് തൃശൂർ പി & ടി സൊസൈറ്റി ഹാളിൽ നടന്നു. സർക്കിൾ മഹിളാ കമ്മിറ്റി അംഗം ഡി ഗീതമ്മ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ട് എം വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സർക്കിൾ സെക്രട്ടറി പി എസ് അജിത്ത് ശങ്കർ, സർക്കിൾ പ്രസിഡണ്ട് ബീനാ ജോൺ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത്…
ബിഎസ്ൻഎൽ ജീവനക്കാരുടെ പ്രതിഷേധ ധർണ
ഓൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഓഫ് ബിഎസ്എൻഎൽ ന്റെ ആഭിമുഖ്യത്തിൽ 01.01.2017 മുതൽ ലഭിക്കാനുള്ള ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ വ്യാപകമായി 25/09/2026 ന് നടത്താൻ ആഹ്വാനം ചെയ്ത ധർണ കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു.
3rd PRC: AUAB പ്രക്ഷോഭ പരിപാടികൾ
3rd PRC നടപ്പാക്കണമെന്ന ആവശ്യവുമായി AUAB ആദ്യഘട്ട പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25.09.2026-ന് Lunch Hour Demonstration, 28.09.2026-ന് Twitter Campaign, 01.10.2026-ന് Hunger Strike, 06.10.2026-ന് Twitter Campaign എന്നിവ സംഘടിപ്പിക്കും. 25.09.2026-ലെ Lunch Hour Demonstration വിജയകരമാക്കുന്നതിനായി പരമാവധി ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാനും AUAB ഘടക സംഘടനകളുമായി ഏകോപിച്ച് പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു. Circle, BA തലങ്ങളിൽ…
സെപ്തംബർ 19 – രക്തസാക്ഷി ദിനം
1968 സെപ്തംബർ 19- ഇന്ത്യൻ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ദിനമാണ്. ആവശ്യാധിഷ്ഠിത മിനിമം വേതനം ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കേന്ദ്രസർക്കാർ ജീവനക്കാർ നടത്തിയ ഐതിഹാസിക പണിമുടക്കിന്റെ ഓർമ്മ ദിനമാണത്.ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം, അന്നത്തെ കേന്ദ്ര സർക്കാർ സമരത്തെ അടിച്ചമർത്താനാണ് തീരുമാനിച്ചത്. അറസ്റ്റ്, സസ്പെൻഷൻ, പിരിച്ചുവിടൽ തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിച്ചു. 17 സഖാക്കൾ രക്തസാക്ഷികളായി….
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പൊന്നോണം വരവായി. തൊഴിലവകാശങ്ങൾ സംരക്ഷിച്ചും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻ എല്ലിനെ ശക്തിപ്പെടുത്തിയും നമുക്ക് ഒന്നിച്ച് മുന്നേറാം. എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു!
ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
ബിഎസ്എൻഎൽ ജീവനക്കാരുടെ 3-ാം ശമ്പള പരിഷ്കരണം അടിയന്തരമായി അംഗീകരിച്ച് നടപ്പാക്കണമെന്ന ആവശ്യം സ.ജോൺ ബ്രിട്ടാസ് ഉൾപ്പെടെ ചില ബഹുമാനപ്പെട്ട അംഗങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ചു.എന്നാൽ, ബഹുമാനപ്പെട്ട എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് കമ്യൂണിക്കേഷൻ സഹ മന്ത്രി, 3-ാം ശമ്പള പരിഷ്കരണം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത് “Affordability Clause” (സാമ്പത്തിക ശേഷി സംബന്ധിച്ച വ്യവസ്ഥ) ആണ്.അതായത്, ബിഎസ്എൻഎല്ലിന്റെ…
Categories
Recent Posts
- 01.10.2026 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ഐ.ഡി.എ (IDA) ഉത്തരവ് കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചു
- 01-01-2017 മുതൽ അർഹമായ ശമ്പള പരിഷ്കരണം അനുവദിക്കുക.
- IDA വർധിപ്പിച്ച് ഡിപിഇ ഉത്തരവ് പുറപ്പെടുവിച്ചു
- ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക – ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം.
- സർക്കിൾ മഹിളാ കമ്മിറ്റി യോഗം – 24-09-2026
