24-4-2021 ശനിയാഴ്ച BSNL ജീവനക്കാർക്ക് (CSC ഒഴികെ) അവധി

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരളാ സർക്കാർ 24,25 തീയതികളിൽ കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും (CSC ഒഴികെ) എക്സിക്യൂട്ടീവ് ജീവനക്കാർക്കും (E5 ന് താഴെ ഉള്ളവർ) ഓഫീസിൽ ഹാജരാകണ്ട എന്ന് തീരുമാനിച്ച് ഉത്തരവായിരിക്കുന്നു. ഞായറാഴ്ച CSC കൾ പൂർണ്ണമായും അവധിയായിരിക്കും.

കോവിഡ് വാക്‌സിൻ BSNL ജീവനക്കാർക്ക് ലഭ്യമാക്കും

BSNL ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന് യൂണിയൻ രേഖാമൂലം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുവാൻ എല്ലാ ജില്ലാ BSNL മേധാവികൾക്കും സർക്കിൾ മാനേജ്മെൻ്റ് നിർദ്ദേശം നൽകി.

IDA – കേരളാ ഹൈക്കോടതി വിധി

ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി വിധി നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് BSNL CMD യോട് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. BSNL നൽകിയ നിർദ്ദേശങ്ങൾ DOT അംഗീകരിക്കുന്നതിനാവശ്യമായ സമ്മർദ്ദം ചെലുത്താമെന്ന് CMD ഉറപ്പുനൽകി.

വാക്സിനേഷൻ നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം – സർക്കിൾ യൂണിയൻ

കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ BSNL ജീവനക്കാർക്ക് SSA കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സർക്കിൾ യൂണിയൻ CGMT യോട് ആവശ്യപ്പെട്ടു.

കോവിഡ് 19

ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്യൂണിക്കേഷൻ നൽകിയിട്ടുള്ള “വർക്ക് ഫ്രം ഹോം” ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ BSNL ലിലും ബാധകമാക്കണമെന്ന് അഖിലേന്ത്യാ യൂണിയൻ ഡയറക്ടർ (HR) നോട് ആവശ്യപ്പെട്ടു.

മാർച്ച് മാസത്തെ ശമ്പള ഫണ്ട് അനുവദിച്ചു. നമ്മുടെ പോരാട്ടം വിജയത്തിലേക്ക്

എല്ലാ മാസവും അവസാന പ്രവർത്തിദിനത്തിൽ ശമ്പളം ലഭിക്കാനുള്ള BSNLEU ൻ്റെ പോരാട്ടം വിജയത്തിലേക്ക് അടുക്കുകയാണ്. മാർച്ച്‌ മാസത്തിൽ 3000 കോടിയിലേറെ വരുമാനം ലഭിച്ചതിനാൽ ശമ്പളം ഉടൻ നൽകണമെന്ന BSNLEU ൻ്റെ ആവശ്യം കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചു. മാർച്ച് മാസത്തെ ശമ്പളത്തിനായി ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. നാളെ ശമ്പളം ലഭിക്കും. ഇനിമുതൽ‌ എല്ലാ മാസത്തെയും അവസാന പ്രവൃത്തി ദിവസത്തിൽ‌ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ്.

ശമ്പളം വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക. മാർച്ച് മാസത്തെ ശമ്പളം ഉടൻ നൽകുക

BSNL ജീവനക്കാർക്ക് കഴിഞ്ഞ കുറേ മാസങ്ങളായി ഫണ്ട്‌ ഇല്ലായെന്ന കാരണം പറഞ്ഞൂ യഥാസമയം ശമ്പളം നൽകുന്നില്ല. ഇതിനെതിരെ നിരവധിപ്രക്ഷോഭങ്ങൾ BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിവരികയാണ്. എന്നാൽ ശമ്പളം യഥാസമയം നൽകുവാൻ ഇപ്പോഴും മാനേജ്മെൻ്റ് തയ്യാറാകുന്നില്ല. 2021 മാർച്ച്‌ മാസത്തിൽ BSNL ൻ്റെ വരുമാനം 3000 കോടിക്ക് മുകളിലാണ്. അതുകൊണ്ട് മാർച്ച്‌ മാസത്തെ ശമ്പളം ഉടൻ നൽകണമെന്നും ശമ്പളം വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും…

© BSNL EU Kerala