നോൺ എക്സിക്യുട്ടീവ് ജീവനക്കാര്ക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് (GTI)
നോൺ എക്സിക്യുട്ടീവ് ജീവനക്കാര്ക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസിൽ ചേരുന്നതിനുള്ള ലിങ്ക് ESS പോർട്ടലിൽ ഓപ്പണായിട്ടുണ്ട്.
ഗ്രൂപ്പ് ടേം ഇൻഷുറൻസ് (GTI) നടപ്പാക്കുന്നതിന് BSNL എംപ്ലോയീസ് യൂണിയൻ വഹിച്ച പങ്ക്
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് GTI പദ്ധതി നടപ്പിലാക്കുന്നതിന് BSNL എംപ്ലോയീസ് യൂണിയൻ വലിയ പങ്കാണ് വഹിച്ചത്. BSNL എംപ്ലോയീസ് യൂണിയൻ്റെ സമ്മർദ്ദം കൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും GTI നടപ്പാക്കാൻ തയ്യാറായതെന്ന് എല്ലാപേർക്കും അറിയാം. 2019 ഒക്ടോബറിൽ ചേർന്ന നാഷണൽ കൗൺസിൽ യോഗം മുതൽ ഈ വിഷയം ചർച്ച ചെയ്തുവരികയായിരുന്നു. BSNL എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സ.പി.അഭിമന്യു 10.12.2020 ന് ഡയറക്ടർ (HR)…
കരാർ തൊഴിലാളികൾക്ക് ഉയർന്ന മിനിമം കൂലി നൽകണമെന്നും, ബോണസ് ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് BSNL എംപ്ലോയീസ് യൂണിയൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കിൾ അധികാരികൾ ജില്ലകൾക്ക് നിർദേശം നൽകി
കരാർ തൊഴിലാളികൾക്ക് 19.01.2017 ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള ഉയർന്ന മിനിമം കൂലി നൽകണമെന്നും, ബോണസ് ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് BSNL എംപ്ലോയീസ് യൂണിയൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കിൾ അധികാരികൾ ജില്ലകൾക്ക് നൽകിയ നിർദേശം.
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് LIC യുമായി ധാരണാപത്രം ഒപ്പിട്ടതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് ഇന്ന് പുറത്തിറക്കി (F.No.BSNL/Admin/Welfare/2020/GTI-Non Executive dated 29.01.2021)
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് LIC യുമായി ധാരണാപത്രം ഒപ്പിട്ടതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് ഇന്ന് പുറത്തിറക്കി (F.No.BSNL/Admin/Welfare/2020/GTI-Non Executive dated 29.01.2021) GTI പോളിസി 01.03.2021 ൽ നിലവിൽ വരും. 01.03.2021 ൽ സർവീസിലുള്ള നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകം. താല്പര്യമുള്ളവർക്ക് പോളിസി തുക നൽകി പദ്ധതിയിൽ അംഗമാകാം. ESS/ERP പോർട്ടൽ വഴി…
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് GTI നടപ്പിലാക്കുന്നതിനായി BSNL LIC യുമായി ധാരണാപത്രം ഒപ്പിട്ടു
BSNL ൻ്റെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് (GTI) നടപ്പിലാക്കുന്നതിനായി BSNL മാനേജ്മെൻ്റ് LIC യുമായി ധാരണാപത്രം ഒപ്പിട്ടു. GTI പദ്ധതി പ്രകാരം അഷ്വേർഡ് തുക 20 ലക്ഷം രൂപയായിരിക്കും. 50 വയസ്സ് വരെ യുള്ള ജീവനക്കാർ നൽകേണ്ട വാർഷിക പ്രീമിയം 3,776 /- രൂപയും 50 വയസ്സിന് മുകളിലുള്ള ജീവനക്കാർക്ക് ഇത് 18,172 / – രൂപയും ആയിരിക്കും….
ഓൺലൈൻ പേയ്മെൻ്റ്
സർക്കിൾ കൗൺസിൽ തീരുമാനപ്രകാരം ഓൺലൈൻ പേയ്മെൻ്റ് വഴി പണം അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശം SSA അധികാരികൾക്ക് നൽകി.
മലപ്പുറം ജില്ലയിലേക്ക് Sr.TOA മാരെ പോസ്റ്റ് ചെയ്യുന്നതിന് വോളണ്ടിയേർസിനെ ക്ഷണിക്കുന്നു
മലപ്പുറം ജില്ലയിലേക്ക് Sr.TOA മാരെ പോസ്റ്റ് ചെയ്യുന്നതിന് വോളണ്ടിയേർസിനെ ക്ഷണിക്കുന്നു
IQ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
കോർപ്പറേറ്റ് ഓഫീസ് രൂപീകരിച്ചിരിക്കുന്ന IQ ബുക്കിങ് പ്രോഗ്രാമിലൂടെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IQ ബുക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IQ ബുക്ക് ചെയ്യുവാൻ അവസരം ലഭിക്കുന്ന തരത്തിൽ പ്രോഗ്രാമിൽ മാറ്റം വരുത്തുവാൻ CGM ൻ്റെ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ നൽകിയ കത്ത്.
സർക്കിൾ പ്രവർത്തക സമിതി യോഗം 28.1.2021 സ്പെഷ്യൽ കാഷ്വൽ ലീവ്
ജനുവരി 28 ന് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുന്ന സർക്കിൾ ഭാരവാഹികൾക്കും ജില്ലാ സെക്രട്ടറിമാർക്കും സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവായി.
FTTH കണക്ഷന് 5000 പോസ്റ്റുകൾ കൂടി അനുവദിച്ച് KSEB
FTTH കേബിൾ വലിക്കുന്നതിന് 5000 പോസ്റ്റുകൾ കൂടി BSNL ന് അനുവദിച്ചുകൊണ്ട് KSEB ഉത്തരവായി.
Categories
Recent Posts
- കാലതാമസം കൂടാതെ ശമ്പള പരിഷ്കരണ സമിതി യോഗം നടത്തുക – BSNLEU
- ദേശീയ കൗൺസിലിൻ്റെ 40-ാമത് യോഗം കാലതാമസം കൂടാതെ നടത്തുക – BSNLEU
- ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനം 2025 ജൂലൈയിൽ
- സഖാവ് മണി ബോസ് ജന്മശതാബ്ദി 15.05.2025 ന്
- 1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയഎല്ലാ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും പിൻമാറണം – യുഎൻ പ്രമേയം.