കോവിഡ് 19

ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്യൂണിക്കേഷൻ നൽകിയിട്ടുള്ള “വർക്ക് ഫ്രം ഹോം” ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ BSNL ലിലും ബാധകമാക്കണമെന്ന് അഖിലേന്ത്യാ യൂണിയൻ ഡയറക്ടർ (HR) നോട് ആവശ്യപ്പെട്ടു.

മാർച്ച് മാസത്തെ ശമ്പള ഫണ്ട് അനുവദിച്ചു. നമ്മുടെ പോരാട്ടം വിജയത്തിലേക്ക്

എല്ലാ മാസവും അവസാന പ്രവർത്തിദിനത്തിൽ ശമ്പളം ലഭിക്കാനുള്ള BSNLEU ൻ്റെ പോരാട്ടം വിജയത്തിലേക്ക് അടുക്കുകയാണ്. മാർച്ച്‌ മാസത്തിൽ 3000 കോടിയിലേറെ വരുമാനം ലഭിച്ചതിനാൽ ശമ്പളം ഉടൻ നൽകണമെന്ന BSNLEU ൻ്റെ ആവശ്യം കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചു. മാർച്ച് മാസത്തെ ശമ്പളത്തിനായി ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. നാളെ ശമ്പളം ലഭിക്കും. ഇനിമുതൽ‌ എല്ലാ മാസത്തെയും അവസാന പ്രവൃത്തി ദിവസത്തിൽ‌ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ്.

ശമ്പളം വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക. മാർച്ച് മാസത്തെ ശമ്പളം ഉടൻ നൽകുക

BSNL ജീവനക്കാർക്ക് കഴിഞ്ഞ കുറേ മാസങ്ങളായി ഫണ്ട്‌ ഇല്ലായെന്ന കാരണം പറഞ്ഞൂ യഥാസമയം ശമ്പളം നൽകുന്നില്ല. ഇതിനെതിരെ നിരവധിപ്രക്ഷോഭങ്ങൾ BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിവരികയാണ്. എന്നാൽ ശമ്പളം യഥാസമയം നൽകുവാൻ ഇപ്പോഴും മാനേജ്മെൻ്റ് തയ്യാറാകുന്നില്ല. 2021 മാർച്ച്‌ മാസത്തിൽ BSNL ൻ്റെ വരുമാനം 3000 കോടിക്ക് മുകളിലാണ്. അതുകൊണ്ട് മാർച്ച്‌ മാസത്തെ ശമ്പളം ഉടൻ നൽകണമെന്നും ശമ്പളം വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും…

BSNL സംരക്ഷിച്ച് കേരളാ സർക്കാർ

BSNL ന് 4G അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. BSNL കേരളത്തിൽ എല്ലാ ജില്ലകളിലും പൂർണ്ണമായി 4G സേവനം നൽകാത്തതിൻ്റെ ഫലമായി കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ സേവനം ലഭിക്കുന്നില്ല. കേന്ദ്ര സർക്കാർ BSNL ന് 4G നിഷേധിക്കുമ്പോൾ 4G അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് ശ്രീ.പിണറായി വിജയൻ

ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ ജീവനക്കാരുടെ പോളിസി തുക 22.03.2021 ന് ബഹു.കേരളാ ചീഫ് ജനറൽ മാനേജർ ശ്രീ.സി.വി.വിനോദ് ITS ന്യൂ ഇന്ത്യാ അഷുറൻസ്‌ കമ്പനി ലിമിറ്റഡ് ചീഫ് റീജിയണൽ മാനേജർ ശ്രീമതി ജോയിസ് സതീഷിന് കൈമാറി.

© BSNL EU Kerala