BSNL സംരക്ഷിച്ച് കേരളാ സർക്കാർ
BSNL ന് 4G അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. BSNL കേരളത്തിൽ എല്ലാ ജില്ലകളിലും പൂർണ്ണമായി 4G സേവനം നൽകാത്തതിൻ്റെ ഫലമായി കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ സേവനം ലഭിക്കുന്നില്ല. കേന്ദ്ര സർക്കാർ BSNL ന് 4G നിഷേധിക്കുമ്പോൾ 4G അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ഏക മുഖ്യമന്ത്രിയാണ് ശ്രീ.പിണറായി വിജയൻ
പൊതുമേഖലാ സംരക്ഷണ സദസ്
ജില്ലകളിൽ നടന്ന പൊതുമേഖലാ സംരക്ഷണ സദസ്
മാർച്ച് 22 – BSNLEU സ്ഥാപക ദിനം
മാർച്ച് 22 – BSNLEU സ്ഥാപക ദിനം വിവിധ ജില്ലകളിൽ സമുചിതമായി ആചരിച്ചു.
ആരോഗ്യ ഇൻഷുറൻസ് പദ്ധതി
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ ജീവനക്കാരുടെ പോളിസി തുക 22.03.2021 ന് ബഹു.കേരളാ ചീഫ് ജനറൽ മാനേജർ ശ്രീ.സി.വി.വിനോദ് ITS ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ചീഫ് റീജിയണൽ മാനേജർ ശ്രീമതി ജോയിസ് സതീഷിന് കൈമാറി.
പത്രസമ്മേളനം – തൃശൂർ
അഖിലേന്ത്യാ പ്രവർത്തക സമതി തീരുമാനപ്രകാരം തൃശൂർ ജില്ലയിൽ പത്രസമ്മേളനം നടന്നു
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള തിയതി ഏപ്രിൽ 15 വരെ നീട്ടി
BSNLEU/SNEA യുടെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള സമയം അവസാനിച്ചു. പദ്ധതി മാർച്ച് 23 ന് ആരംഭിക്കും. എന്നാൽ പല ജീവനക്കാരും ഇനിയും പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നതായി അറിയിക്കുന്നു. ഈ വിഷയം New India Insurance മായി ചർച്ചചെയ്തു. ഏപ്രിൽ 15 വരെ നീട്ടുവാൻ അവർ തയ്യാറായിട്ടുണ്ട്. എന്നാൽ ഏപ്രിൽ 22 വരെയുള്ള ചികിത്സക്ക് reimbursement മാത്രമേ ലഭിക്കുകയുള്ളു. ഏപ്രിൽ…
ആലപ്പുഴ ജില്ലാ സമ്മേളനം
പത്താമത് ആലപ്പുഴ ജില്ലാ സമ്മേളനം 13-3-2021 ന് നടന്നു. സർക്കിൾ സെക്രട്ടറി സി.സന്തോഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പണിമുടക്ക് – BSNL ജീവനക്കാരുടെ ഐക്യദാർഢ്യം
സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്ക് ജീവനക്കാർ മാർച്ച് 15,16 തിയതികളിൽ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം രേഖപ്പെടുത്തി BSNL ജീവനക്കാർ പ്രകടനം നടത്തി.
കണ്ണൂർ ജില്ലാ സമ്മേളനം
പത്താമത് കണ്ണൂർ ജില്ലാ സമ്മേളനം 13-3-2021 ന് നടന്നു. സർക്കിൾ സെക്രട്ടറി സി.സന്തോഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാർച്ച്-8 : അന്തർദേശീയ വനിതാദിനം
BSNLWWCC യുടേയും BSNL എംപ്ലോയീസ് യൂണിയൻ്റെയും നേതൃത്വത്തിൽ ജില്ലകളിൽ അന്തർദേശീയ വനിതാ ദിനം സമുചിതമായി ആചരിച്ചു.