സർക്കിൾ പ്രവർത്തക സമിതി യോഗം 28.1.2021 സ്പെഷ്യൽ കാഷ്വൽ ലീവ്

ജനുവരി 28 ന് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുന്ന സർക്കിൾ ഭാരവാഹികൾക്കും ജില്ലാ സെക്രട്ടറിമാർക്കും സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവായി.

Quarantine ലീവ്

ഓഫീസ് നിർദ്ദേശാനുസരണം quarantine പോകുന്നവരെ ഓൺ ഡ്യൂട്ടി ആയോ വർക്ക് അറ്റ് ഹോം ആയോ പരിഗണിക്കണം. ഈ വിഷയം പതിനെട്ടാമത് സർക്കിൾ കൗൺസിൽ യോഗത്തിൽ യൂണിയൻ ചർച്ച ചെയ്തിരുന്നു.

കരാർ തൊഴിലാളികൾക്ക് പുതുക്കിയ മിനിമം വേതനം നൽകണം

2017 ജനുവരി 19 ന് ലേബർ ഡിപ്പാർട്ട്മെൻ്റ് പ്രഖ്യാപിച്ച പുതുക്കിയ മിനിമം കൂലി BSNL മുൻകാല പ്രാബല്യത്തോടെ നൽകണം. EPF/ ESI/ബോണസ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ നടപടികളും ഉറപ്പുവരുത്തണം.

പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത BSNL മാനേജ്മെൻ്റ് നിലപാടിൽ പ്രതിഷേധിച്ച് നാളെ 21.1.2021 (വ്യാഴാഴ്ച) എല്ലാ ഓഫീസ്/എക്സ്ചേഞ്ചുകൾക്കു മുൻപിലും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കണമെന്ന അഖിലേന്ത്യാ യൂണിയൻ തീരുമാനം ഫലപ്രദമായി ജില്ലകളിൽ നടപ്പാക്കണം. പരമാവധി കേന്ദ്രങ്ങളിൽ പ്രകടനം നടത്തുന്നതിനാവശ്യമായ നിർദ്ദേശം നൽകണം.

ജനുവരി 21: പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

ഡിസംബർ മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജനുവരി 21 ന് ഓഫീസ്/എക്സ്ചേഞ്ചുകൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുക

BSNL MRS Clarifications

BSNL നേരിട്ട് നിയമിച്ച ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് നിലവിലുള്ള BSNL MRS പദ്ധതിയിൽ തുടരാം. എന്നാൽ ആശ്രിതർക്ക് നിലവിലുള്ള ഓപ്‌ഷൻ മാറ്റാൻ അനുവാദമില്ല.

IDA മരവിപ്പിക്കൽ – നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ല : അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ

BSNL ജീവനക്കാരുടെ IDA മരവിപ്പിക്കലിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ നൽകിയ കേസിന്മേൽ ഇന്ന് (15.1.2021) കോടതി വാദം കേട്ടു. IDA മരവിപ്പിക്കൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ലായെന്ന് അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ കോടതിയിൽ രേഖാമൂലം അറിയിച്ചു. എന്നാൽ BSNL ന് വേണ്ടി ഹാജരായ അഭിഭാഷകൻ അദ്ദേഹത്തിന് രേഖാമൂലം മറുപടി നൽകുന്നതിന് രണ്ട് ആഴ്ച സമയം ആവശ്യപ്പെട്ടു. കോടതി അത് അംഗീകരിച്ചു. രണ്ടാഴ്ചക്ക് ശേഷം…

കേരളത്തിൽ BSNL 4G സേവനം ആരംഭിക്കണം – മുഖ്യമന്ത്രി

കേരളത്തിലാകെ 4G സേവനം ആരംഭിക്കാൻ ആവശ്യമായ ഇടപെടൽ പ്രധാമന്ത്രിയുടെ ഭാഗത്ത്‌ ഉണ്ടാകണമെന്ന് അവശ്യപ്പെട്ട് ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡിക്ക് കത്ത് നൽകി. ഒരു സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ 4G സേവനം ആരംഭിക്കണമെന്ന് അവശ്യപ്പെട്ട് കത്ത് നൽകിയ രാജ്യത്തെ ഏക മുഖ്യമന്ത്രി ആണ് ശ്രീ. പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് BSNL എംപ്ലോയീസ് യൂണിയൻ്റെ ഒരായിരം നന്ദി.

2020-21 സാമ്പത്തിക വർഷം BSNL ലാഭത്തിലേക്ക് – DOT

2020-21 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതി പിന്നിടുമ്പോൾ (സെപ്റ്റംബർ 2020) നികുതി നല്കുന്നതിന് മുമ്പുള്ള (EBITDA) കണക്കനുസരിച്ച് BSNL 602 കോടി രൂപ ലാഭം ഉണ്ടാക്കിയതായി DOT വാർത്താ കുറിപ്പിലൂടെ അറിയിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേസമയത്ത് BSNL ൻ്റെ നഷ്ടം 3596 കോടി രൂപയായിരുന്നു.BSNL 2020 ൽ 10 ലക്ഷം മൊബൈൽ കണക്ഷൻ പുതുതായി നൽകിയതായും കമ്പനിയുടെ മാർക്കറ്റ് ഷെയർ 2020…

© BSNL EU Kerala