ബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാര സമരം
മൂന്നാം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ആൾ യൂണിയൻ/അസോസിയേഷൻ ഓഫ് ബിഎസ്എൻഎൽ (എയുഎബി) പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികളുടെ ഭാഗമായി ഒക്ടോബർ 1ന് ഏകദിന നിരാഹാര സമരം നടത്തി. ഒപ്പം ബിഎസ്എൻഎൽ സ്ഥാപക ദിനാഘോഷങ്ങളിൽ ജീവനക്കാരും ഓഫീസർമാരും പങ്കെടുക്കില്ലെന്ന് എയുഎബി പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാം ശമ്പള പരിഷ്കരണത്തിനുള്ള ശമ്പള പരിഷ്കരണ നിർദേശം ബിഎസ്എൻഎൽ മാനേജ്മെന്റ് കേന്ദ്രസർക്കാരിന് അയച്ചിട്ടുണ്ടെന്നും, 2026 സെപ്റ്റംബർ 21ലെ കത്തിലൂടെ അതിന്റെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും സംഘടനകളുടെ ഐക്യവേദി ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിർദേശം മാസങ്ങളായി തീരുമാനമാകാതെ തുടരുന്നതാണ് സമരത്തിലേക്ക് നയിച്ചതെന്ന് എയുഎബിയുടെ അറിയിച്ചു. തിരുവനന്ത പുരത്ത് ബിഎസ്എൻഎൽ കേരളം ചീഫ് ജനറൽ മാനേജരുടെ ഓഫീസിനുമുന്നിലാണ് നിരാഹാര സമരം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.






