എഐബിഡിപിഎ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറിയുമായ സി സന്തോഷ് കുമാർ അന്തരിച്ചു.സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ സംഘടനാ രംഗത്ത് നിറഞ്ഞു നിന്ന് പ്രവർത്തിച്ച സഖാവാണ്. അഡ്മിനിസ്ട്രേഷൻ യൂണിയൻ പ്രവർത്തകനായി സംഘടനാ പ്രവർത്തനം ആരംഭിച്ച സഖാവ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ രൂപീകരണത്തിന് ശേഷം ജില്ലാ സെക്രട്ടറി, സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി, സർക്കിൾ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ ഏറ്റെടുത്ത്…
ശമ്പള പരിഷ്കരണ കമ്മിറ്റി യോഗം 08-10-2025 ന് ചേരുകയും കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. BSNLEU, NFTE എന്നിവയിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. കരാറിന്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:- 1)കൂടെ ചേർത്തിരി ക്കുന്ന പട്ടിക പ്രകാരമാണ് ശമ്പള സ്കെയിലുകൾ. 2)എക്സിക്യൂട്ടീവ് ജീവനക്കാർക്ക് നൽകുന്ന ഫിറ്റ്മെന്റിന് തുല്യമായിരിക്കും ഫിറ്റ്മെന്റ്. 3) ഏതൊരു ജീവനക്കാരന്റെയും ശമ്പള നഷ്ടം ഭാവിയിലെ ഇൻക്രിമെന്റുകളിൽ ഉൾപ്പെടുത്തുന്നതിനായി വ്യക്തിഗത ശമ്പളം നൽകി നികത്തും….
തമിഴ്‌നാട് സിജിഎം ൻ്റെ സ്വേച്ഛാധിപത്യ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം
തമിഴ്‌നാട് സിജിഎം തുടരുന്ന തൊഴിലാളി വിരുദ്ധ സംഘടനാ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ വ്യാപകമായി നടന്ന സംയുക്ത പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് സർക്കിൾ ഓഫീസിന് മുന്നിലും ജില്ലാ കേന്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സിജിഎം തുടരുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും സിജിഎം നെ ഡിഒടി യിലേക്ക് തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ നൽകിയ കത്തുകളും…