കോർഡിനേഷൻ കമ്മിറ്റി യോഗം

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എഐബിഡിപിഎ, ബിഎസ്എൻഎൽ സിസിഡബ്ലൃൂഎഫ് എന്നീ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി യോഗം 05-01-2024 ന് ഓൺലൈനിൽ ചേർന്നു. അഖിലേന്ത്യാ തലത്തിൽ കോർഡിനേഷൻ കമ്മറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭ പ്രചാരണ പരിപാടികൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എഐബിഡിപിഎ സംസ്ഥാന സെക്രട്ടറി എൻ ഗുരുപ്രസാദ് അധ്യക്ഷത വഹിച്ചു. താഴെ പറയുന്ന സഖാക്കൾ യോഗത്തിൽ പങ്കെടുത്തു.

കെ ജി ജയരാജ്, എൻ.ഗുരുപ്രസാദ്, കെ.മോഹനൻ, സി സന്തോഷ്കുമാർ (AIBDPA).
എം.വിജയകുമാർ, പി.മനോഹരൻ, കെഎൻ ജ്യോതിലക്ഷ്മി (BSNLEU)
എൻ.സുരേഷ് (BSNL CCWF)

കോഡിനേഷൻ കമ്മിറ്റിയുടെ പ്രക്ഷോഭ പ്രചരണ പരിപാടികൾ വിശദീകരിച്ചു കൊണ്ട് അഖിലേന്ത്യ ചെയർമാൻ കെ ജി ജയരാജ് സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാ സഖാക്കളും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.

യോഗം താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു .

  1. എല്ലാ ജില്ലകളിലും കോർഡിനേഷൻ കമ്മിറ്റിയുടെ യോഗം 15-01-2024 മുമ്പ് വിളിച്ചു ചേർക്കണം.
  2. 19-01-2024 ന് എല്ലാ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനങ്ങളും വിശദീകരണ യോഗങ്ങളും നടത്തണം.
  3. 30-01-2014 ന് സംസ്ഥാന കൺവെൻഷൻ എറണാകുളം വൈഎംസിഎ ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചു.
  4. 06-02-2024 മുതൽ 10-2-2024 വരെയുള്ള തീയതികളിൽ ജില്ലാ കൺവെൻഷനുകൾ നടത്താൻ തീരുമാനിച്ചു.
  5. 15 -2-2024 മുതൽ 24 – 02- 2024 വരെയുള്ള തീയതികളിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കോർണർ യോഗങ്ങൾ, പ്രചരണ ജാഥകൾ എന്നിവ നടത്താൻ തീരുമാനിച്ചു. ജില്ലാ യൂണിയനുകൾ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കണം.
  6. ജീവനക്കാർ / പെൻഷൻകാർ , പൊതുജനങ്ങൾ എന്നിവർക്ക് വിതരണം ചെയ്യാൻ ലഘുലേഖകൾ പുറത്തിറക്കാൻ തീരുമാനിച്ചു.
  7. ബിഎസ്എൻഎൽ സിസിഡബ്ലിയു സംസ്ഥാനതല കൺവെൻഷൻ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. കരാർ / കാഷ്യൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് തീരുമാനിച്ചു.

തീരുമാനങ്ങൾ വിജയകരമായി നടപ്പാക്കാൻ ആവശ്യമായ ഇടപെടൽ ജില്ലാ യൂണിയനുകൾ നടത്തണം.

Related posts

കാർഷിക നിയമം നടപ്പാക്കരുത്‌; കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

by BSNL Employees Union
3 years ago

സർക്കിൾ മഹിളാ കമ്മറ്റി യോഗം

by BSNL Employees Union
6 months ago

മലപ്പുറം ജില്ലാ സമ്മേളനം – 4ജി, 5ജി സര്‍വീസ് ഉടന്‍ ആരംഭിക്കണം

by BSNL Employees Union
12 months ago
Exit mobile version