ഇന്ത്യയുടെ കടം 2028-ഓടെ ജിഡിപിയുടെ 100% കവിഞ്ഞേക്കാം – അന്താരാഷ്ട്ര നാണയ നിധിയുടെ(IMF) മുന്നറിയിപ്പ്

2023 മാർച്ച് അവസാനത്തോടെ കേന്ദ്ര സർക്കാരിന്റെ കടം 155 ലക്ഷം കോടി രൂപയായിരുന്നു. ഈ സാഹചര്യത്തിൽ, 2028 സാമ്പത്തിക വർഷത്തോടെ ഇന്ത്യയുടെ പൊതു കടം അതിന്റെ ജിഡിപിയുടെ 100% കവിയുമെന്ന് IMF പ്രവചിക്കുന്നു. 2024-25 ൽ ഇന്ത്യയുടെ പൊതു കടം ജിഡിപിയുടെ 82.3 ശതമാനമായി ഉയരുമെന്ന് IMF പ്രതീക്ഷിക്കുന്നു. എന്നാൽ, ഐഎംഎഫിന്റെ പ്രവചനം നടക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. അതിനിടെ, 2014ൽ ഇന്ത്യൻ സർക്കാരിന്റെ കടം 55 ലക്ഷം കോടി മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് 155 ലക്ഷം കോടി കടന്നതായി കോൺഗ്രസ് പാർട്ടി ആരോപിച്ചു.

Related posts

സ.കെ.ശ്യാമളക്ക് അഭിനന്ദനങ്ങൾ

by BSNL Employees Union
1 year ago

AUAB യും CMD BSNL ഉൾപ്പെടെയുള്ള BSNL ബോർഡ് ഡയറക്ടർമാരും തമ്മിൽ നടന്ന യോഗം

by BSNL Employees Union
3 years ago

IDA വർദ്ധനവ് 5.5 ശതമാനം

by BSNL Employees Union
3 years ago
Exit mobile version