ബുദ്ധിശൂന്യമായ ഔട്ട്സോഴ്സിംഗ് അംഗീകരിക്കാൻ കഴിയില്ല

ബിഎസ്എൻഎൽ മാനേജ്മെൻ്റ് വലിയ തോതിൽ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നു. ലാൻഡ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ എല്ലാ ജോലികളും ഔട്ട്സോഴ്സ് ചെയ്തതിൻ്റെ ഭാഗമായി ബിഎസ്എൻഎല്ലിൻ്റെ ലാൻഡ് ലൈൻ സേവനം പൂർണ്ണമായും ഇല്ലാതാക്കി. ഇന്ന് ടെലിഫോൺ എക്സ്ചേഞ്ചുകൾ അടച്ചു പൂട്ടാൻ ടാർജറ്റ് നിശ്ചയിക്കുന്നു. ഒരു ഘട്ടത്തിൽ, എഫ്‌ടിടിഎച്ച് വിഭാഗത്തിൽ ബിഎസ്എൻഎൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ആധുനിക സേവനം എന്ന നിലയിൽ ജനങ്ങൾ ബിഎസ്എൻഎൽ സേവനം സ്വീകരിച്ചു. എന്നാൽ ഇന്ന് ആ മേഖലയും പൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെട്ടു. പല സ്വകാര്യ ഫ്രാഞ്ചൈസികളും ബി‌എസ്‌എൻ‌എൽ ഫൈബർ കണക്ഷൻ പോലും സ്വകാര്യ കമ്പനികളിലേക്ക് മാറ്റുന്നതായി ചില ഉന്നത ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഇതിൻ്റെ ഭാഗമായി ഓരോ മാസവും ആയിരക്കണക്കിന് എഫ്‌ടിടിഎച്ച് ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിന് നഷ്ടപ്പെടുന്നു. വളർച്ച നേടാൻ കഴിയുന്ന ആ മേഖലയും ബിഎസ്എൻഎല്ലിന് നഷ്ടമാവുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. കസ്റ്റമർ സർവ്വീസ് സെൻ്ററിൽ ആവശ്യത്തിന് ജീവനക്കാരുള്ള സ്ഥലത്ത് പോലും മാനേജ്മെൻ്റ് കസ്റ്റമർ സർവ്വീസ് സെൻ്റർ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നു.
കൂടാതെ, ബി‌എസ്‌എൻ‌എല്ലിൻ്റെ 90% ജോലികളും ഔട്ട്‌സോഴ്‌സ് ചെയ്യാൻ മാനേജ്മെൻ്റ് ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്‌താൽ, നിലവിലുള്ള നോൺ എക്‌സിക്യൂട്ടീവുകൾക്ക് മാത്രമല്ല എക്‌സിക്യൂട്ടീവ് ജീവനക്കാർക്ക് പോലും ഒരു ജോലിയും ചെയ്യാനുണ്ടാവില്ല. അവർ അധികപ്പറ്റായി മാറും. അതിനാൽ, ഈ സംഭവ വികാസങ്ങളിൽ ട്രേഡ് യൂണിയൻ എന്ന നിലയിൽ ഞങ്ങൾക്ക് കണ്ണടയ്ക്കാൻ കഴിയില്ല. നിസ്സംശയമായും, മാനേജ്മെൻ്റ് നടത്തുന്ന ബുദ്ധിശൂന്യമായ ഔട്ട്‌സോഴ്‌സിംഗിനെതിരെ പോരാട്ടം ശക്തമാക്കേണ്ടിയിരിക്കുന്നു.

Related posts

AD(OL), SDE(OL) എന്നിവയിലെ പ്രമോഷനുകൾ – കേരള സർക്കിൾ ഓഫീസിൻ്റെ നിർദ്ദേശങ്ങൾക്ക് സമ്മതം നൽകണം – BSNL എംപ്ലോയീസ് യൂണിയൻ

by BSNL Employees Union
1 year ago

ജില്ലാ കൺവെൻഷൻ – കോഴിക്കോട്

by BSNL Employees Union
2 years ago

എയുഎബി നേതൃത്വത്തിൽ 28-07-2022-ന് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനം

by BSNL Employees Union
2 years ago
Exit mobile version