ബിഎസ്എൻഎൽ ജീവനക്കാർക്ക് മെഡിക്കൽ അലവൻസ് അനുവദിക്കുക

ബി എസ് എൻ എൽ മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് സ്കീം നടപ്പാക്കിയതിനെ തുടർന്ന് ബിഎസ്എൻഎൽ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിക്കൽ അലവൻസ് നൽകിയിരുന്നു. എന്നാൽ 2010-ൽ ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി മെഡിക്കൽ അലവൻസ് നൽകുന്നത് മാനേജ്മെന്റ് നിർത്തിവച്ചു. അതിനുശേഷം, ഈ വിഷയം എംപ്ലോയീസ് യൂണിയൻ ദേശീയ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചു. അതിനെ തുടർന്നുള്ള ചർച്ചകളിൽ വിരമിച്ച ജീവനക്കാർക്ക് മാത്രം മെഡിക്കൽ അലവൻസ് നൽകുന്നതിന് മാനേജ്മെന്റ് സമ്മതിച്ചു. എന്നാൽ ഇപ്പോഴും ജീവനക്കാർക്ക് മെഡിക്കൽ അലവൻസ് ലഭിക്കുന്നില്ല. ജീവനക്കാർക്ക് മെഡിക്കൽ അലവൻസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. ജീവനക്കാർക്കും മെഡിക്കൽ അലവൻസ് പുനഃസ്ഥാപിക്കണമെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കത്തിലൂടെ സിഎംഡി ബിഎസ്എൻഎല്ലിനോട് ആവശ്യപ്പെട്ടു.

Related posts

IDA മരവിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ BSNL ജീവനക്കാരുടെ പ്രധിഷേധം

by BSNL Employees Union
3 years ago

ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം സ്ട്രീറ്റ് കോർണർ മീറ്റിങ്ങുകൾ

by BSNL Employees Union
1 year ago

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA കുടിശ്ശിക നൽകണമെന്ന് BSNLഎംപ്ലോയീസ് യൂണിയൻ ഡയറക്ടർ (HR) നോട് ആവശ്യപ്പെട്ടു

by BSNL Employees Union
3 years ago
Exit mobile version