ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 11-മത് പത്തനംതിട്ട ജില്ലാ സമ്മേളനം

പത്തനംതിട്ട ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ 11-മത് ജില്ലാ സമ്മേളനം തിരുവല്ലയിൽ വച്ചു 10/8/2023 ൽ നടന്നു. സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.ബി.ഹർഷകുമാർ ഉത്ഘാടനം ചയ്തു. വർഗീയതയുടെ പേരിൽ ജനങ്ങളെയും തൊഴിലാളികളെയും ഭിന്നിപ്പിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ജനങ്ങളും ബിഎസ്എൻഎൽ തൊഴിലാളികളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി.ജയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ പ്രസിഡന്റ്‌ പി.മനോഹരൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, എഐബിഡിപിഎ അഖിലേന്ത്യ ട്രഷറർ എം.ജി.ശശിധരകുറുപ്പ്, കോൺഫെഡറേഷൻ ജില്ലാ കൺവീനർ കെ.കെ.ജഗദമ്മ , എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആദർശ് കുമാർ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനു ജി.പണിക്കർ, സംസ്ഥാന മഹിളാ കമ്മറ്റി കൺവീനർ ബീനാ ജോൺ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.സി.ജോൺ സ്വാഗതവും ജില്ലാ ട്രഷർ എബ്രഹാം കുരുവിള നന്ദിയും രേഖപ്പെടുത്തി. വിരമിച്ച ജില്ലാ നേതാക്കളായ വി.തങ്കച്ചൻ, പാപ്പച്ചൻ എന്നിവർക്ക് സമ്മേളനം യാത്രയയപ്പ് നൽകി.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി.മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സി.ജോൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എമ്പ്രഹാം കുറുവിള വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. ചർച്ചയ്ക്കും മറുപടിക്കും ശേഷം റിപ്പോർട്ടും കണക്കും സമ്മേളനം അംഗീകരിച്ചു. 2023-2025 വർഷത്തെ പുതിയ ഭാരവാഹികളായി എബ്രഹാം കുരുവിള (പ്രസിഡന്റ്), വി.ജയൻ (സെക്രട്ടറി), യദു നന്ദൻ (ട്രഷറർ) എന്നിവരുൾപ്പെട്ട 15 അംഗ കമ്മറ്റിയെ സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

Related posts

സ്റ്റാഫ് വെൽഫെയർ ഫണ്ട്

by BSNL Employees Union
3 years ago

നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ CMD യോട് അഭ്യർത്ഥിക്കുന്നു

by BSNL Employees Union
3 years ago

ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ – തിരുവനന്തപുരം ജില്ല

by BSNL Employees Union
2 years ago
Exit mobile version