തൃശൂർ ജില്ലാ സമ്മേളനം

പതിനൊന്നാമത് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ തൃശൂർ ജില്ലാ സമ്മേളനം പോസ്റ്റൽ, ബിഎസ്എൻഎൽ എംപ്ലോയീസ് സൊസൈറ്റി ഹാളിൽ സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ഷാജൻ ഉദ്‌ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി നവ ഉദാരവൽക്കരണ നയം-പൊതുമേഖലയിലേയും തൊഴിൽ രംഗത്തെയും പ്രത്യാഘാതങ്ങൾ എന്ന സെമിനാർ മുൻ വിദ്യാഭ്യാസമന്ത്രി കെ.എൻ.രവീന്ദ്രനാഥ്, മതനിരപേക്ഷ ഇന്ത്യ-വെല്ലുവിളികൾ എന്ന സെമിനാർ ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രനും ഉദ്ദ്‌ഘാടനം ചെയ്തു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി.മനോഹരൻ, സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ലക്ഷ്മണൻ.കെ.കെ, എൽഐസി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ദീപക് വിശ്വനാഥ്, ബെഫി അഖിലേന്ത്യാ കൺവീനർ രജിതമോൾ, വി.കെ.ബാലകൃഷ്ണൻ, പി.ജി.പ്രകാശൻ, ജിജോ ജോർജ്, മഹേശ്വരി.എം, എ.എസ്.രാജൻ എന്നിവർ സംസാരിച്ചു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് സുലൈമാൻ.കെ.എ.അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ.കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. ജില്ലാ അസി.സെക്രട്ടറി ലെനിൻ.എൻ.എൽ നന്ദി രേഖപ്പെടുത്തി. സർവീസിൽ നിന്നും വിരമിച്ച മുൻ ജില്ലാ സെക്രട്ടറി കെ.ആർ.ശങ്കരനാരായണൻ, കെ.വി.വിജയൻ, പി.ആർ.മോഹനൻ, കെ.വേണുഗോപാലൻ, പി.ജെ.യോഹന്നാൻ എന്നിവർക്ക് സ്വീകരണം നൽകി.

ഭാരവാഹികൾ പ്രസിഡന്റ് – പി.വി.ഉണ്ണിരാജൻ, സെക്രട്ടറി – കെ.ആർ.കൃഷ്ണദാസ്, ട്രഷറർ – അമ്പിളി ജനാർദ്ദനൻ

Related posts

ശമ്പള പരിഷ്‌ക്കരണം – ചില വസ്തുതകൾ

by BSNL Employees Union
1 week ago

ഹത്രാസ് പീഡനം – BSNL ജീവനക്കാർ പ്രതിഷേധിച്ചു

by BSNL Employees Union
4 years ago

വാക്സിനേഷൻ നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം – സർക്കിൾ യൂണിയൻ

by BSNL Employees Union
3 years ago
Exit mobile version