സ.കെ.വി.ജയരാജൻ സർവീസിൽ നിന്നും വിരമിച്ചു.

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി സ.കെ.വി.ജയരാജൻ മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു. ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ ജീവനക്കാർ സഖാവിന് ഹൃദ്യമായ യാത്രയയപ്പു നൽകി. കോഴിക്കോട് ബിഎ യിൽ സംഘടനയെ ഒരു കരുത്തുറ്റ ശക്തിയാക്കി വളർത്തുന്നതിൽ നിസ്തുലമായ പങ്കാണ് സഖാവ് വഹിച്ചിച്ചിട്ടുള്ളത്. സമരമുഖങ്ങളിൽ ജയരാജൻ്റെ ജ്വലിയ്ക്കുന്ന സാന്നിധ്യവും അർത്ഥസമ്പുഷ്ടമായ പ്രസംഗങ്ങളും ആവേശകരമായിരുന്നു. ഇതര ഇടതുപക്ഷ സംഘടനാ വേദികളിലും അവരുടെ സമരമുഖങ്ങളിലും ജയരാജൻ സുപരിചിതനായിരുന്നു. ബിഎസ്എൻഎൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പൊതുസമൂഹത്തിനു മുമ്പിലെത്തിക്കാൻ ഇത് സഹായകരമായി.

ആർടിപി ടെലിഫോൺ ഓപറേറ്ററായി ടെലികോം ഡിപ്പാർട്ടുമെൻറിൽ ജോലിയിൽ പ്രവേശിപ്പിച്ചു.1988ൽ കുന്ദംകുളം ടെലി.എക്സ്ചേഞ്ചിൽ സ്ഥിര നിയമനം ലഭിച്ചു. തുടർന്ന് കാഞ്ഞങ്ങാട്, തലശ്ശേരി, വടകര എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2011 ൽ കോഴിക്കോട് മാനാഞ്ചിറ കസ്റ്റമർ സർവ്വീസ് സെൻ്ററിലേയ്ക് ട്രാൻസ്ഫർ ലഭിച്ചു. സംഘടനയുടെ ബ്രാഞ്ച് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി എന്നീ ചുമതലകൾ നിർവ്വഹിച്ചു. സിഐടിയു ജില്ലാ കമ്മറ്റിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു.

റിട്ടയർമെൻ്റിനോടനു ബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഖാവ് ഒന്നര ലക്ഷം രൂപ സംഭാവന നൽകി. ഭാര്യ മീന.എൻ ബെഫി സംസ്ഥാന പ്രസിഡൻ്റാണ്. മകൻ അനന്ത് നാരായൺ നിയമ പഠനം പൂർത്തിയാക്കി.

സഖാവ് കെ.വി.ജയരാജന് സർക്കിൾ യൂണിയൻ്റെ അഭിവാദ്യങ്ങൾ.

Related posts

പാലക്കാട് ജില്ലാ സമ്മേളനം

by BSNL Employees Union
1 year ago

നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഐക്യ വേദിയുടെ നേതൃത്വത്തിൽ 07-02-2023 അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു

by BSNL Employees Union
1 year ago

റഫറണ്ടം – 2022 – ഒൻപതാം റഫറണ്ടത്തിൽ BSNL എംപ്ലോയീസ് യൂണിയന് ചരിത്രവിജയം സമ്മാനിച്ച മുഴുവൻ BSNL ജീവനക്കാരെയും സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. വോട്ട് നില താഴെ കൊടുക്കുന്നു.

by BSNL Employees Union
2 years ago
Exit mobile version