28.11.2022 ന് നടന്ന ശമ്പള പരിഷ്ക്കരണ കമ്മിറ്റി യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച പുതിയ ശമ്പള സ്കെയിലുകൾ – CHQ ഭാരവാഹികൾ, സർക്കിൾ, ജില്ലാ സെക്രട്ടറിമാർ 01.12.2022-നകം അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു

28-11-2022 ന് നടന്ന ശമ്പള പരിഷ്കരണ കമ്മിറ്റി യോഗത്തിൽ, ഏറ്റവും കുറഞ്ഞതും കൂടിയതുമായ (minimum and maximum) ശമ്പള സ്കെയിലുകൾ വർദ്ധിപ്പിക്കാൻ BSNLEU പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു. BSNLEU- വിൻ്റെ നിലപാടുകൾ മാനേജ്മെൻ്റ് ഒരു പരിധി വരെ അംഗീകരിച്ചിട്ടുണ്ട്. വലിയ ചർച്ചകൾക്ക് ശേഷമാണ് 5% ഫിറ്റ്‌മെൻ്റ് അംഗീകരിക്കാൻ തയ്യാറായത്. യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച ഏതെങ്കിലും ശമ്പള സ്‌കെയിലിൽ സ്റ്റാഗ്നേഷൻ ഉണ്ടാവാൻ ഇടയുണ്ടോ എന്നത് മാത്രമാണ് ഇനി നമ്മൾ ഉറപ്പ് വരുത്തേണ്ടത്. CHQ ഭാരവാഹികളും സർക്കിൾ, ജില്ലാ സെക്രട്ടറിമാരും നിലവിലെ ജീവനക്കാരുടെ ചില ഉദാഹരണങ്ങളോടെ ശമ്പള സ്കെയിലുകൾ പഠിക്കാൻ അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും ശമ്പള സ്കെയിലിൽ സ്റ്റാഗ്നേഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, അത് ഉടൻ തന്നെ CHQ വിനെ എല്ലാ വിശദാംശങ്ങളും സഹിതം അറിയിക്കണം. ശമ്പള പരിഷ്കരണ സമിതിയുടെ അടുത്ത യോഗം 02.12.2022-ന് നടക്കും. CHQ ഭാരവാഹികൾ, സർക്കിൾ, ജില്ലാ സെക്രട്ടറിമാർ എന്നിവരുടെ നിർദ്ദേശങ്ങൾ / കാഴ്ചപ്പാടുകൾ 01.12.2022-ന് മുമ്പ് CHQ-ൽ എത്തണം. ഇത് അടിയന്തിര പ്രാധാന്യത്തോടെ കണ്ട് വിവരങ്ങൾ കൈമാറണം.

Related posts

ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – കോഴിക്കോട്

by BSNL Employees Union
1 year ago

പുനരുദ്ധാരണ പാക്കേജ് തട്ടിപ്പ് : BSNL എംപ്ലോയീസ് യൂണിയൻ

by BSNL Employees Union
2 years ago

ST/SC ജീവനക്കാരുടെ സംവരണം- DO P&T ഉത്തരവ് നടപ്പാക്കണം- ബിഎസ്എൻഎൽഇയു

by BSNL Employees Union
4 months ago
Exit mobile version