കാനറ ബാങ്കുമായും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ധാരണാപത്രങ്ങൾ പുതുക്കണം

ജീവനക്കാർക്ക് വിവിധ വായ്പകൾ ലഭ്യമാക്കുന്നതിനായി കാനറ ബാങ്കുമായും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ബിഎസ്എൻഎൽ നേരത്തെ ഒപ്പുവച്ച ധാരണാപത്രങ്ങൾ കാലഹരണപ്പെട്ടതാണ്. തുടർന്ന് ധാരണാപത്രങ്ങൾ പുതുക്കുന്നതിനായി ബിഎസ്എൻഎൽഇയു സിഎംഡി ബിഎസ്എൻഎല്ലിനേയും കോർപ്പറേറ്റ് ഓഫീസിലെ മറ്റ് പ്രധാന ഉദ്യോഗസ്ഥരേയും നിരവധി തവണ സമീപിച്ചിട്ടുണ്ട്. എന്നാൽ ധാരണാപത്രങ്ങൾ ഇതുവരെ പുതുക്കിയിട്ടില്ല. കാനറ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ധാരണാപത്രങ്ങൾ പുതുക്കാൻ തയ്യാറല്ലെന്ന് ബിഎസ്എൻഎൽഇയു മനസ്സിലാക്കുന്നു. മുൻകാലങ്ങളിൽ ബിഎസ്എൻഎൽ മാനേജ്മെൻ്റ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ബാങ്ക് വായ്പയുടെ തവണ ഇനത്തിൽ പിരിച്ചെടുത്ത തുക സമയബന്ധിതമായി ബാങ്കുകളിലേക്ക് അടച്ചിരുന്നില്ല എന്നതാണ് കാരണമായി പറയുന്നത്. ഈ സാഹചര്യത്തിൽ, പ്രശ്‌നപരിഹാരത്തിനായി കാനറ ബാങ്കിൻ്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും മേധാവികളുമായി ഈ പ്രശ്‌നം ചർച്ച ചെയ്യണമെന്നും ധാരണാ പത്രം പുതുക്കണമെന്നും ബിഎസ്എൻഎൽഇയു സിഎംഡി ബിഎസ്എൻഎല്ലിനോട് അഭ്യർത്ഥിച്ചു.

Related posts

അഡ്മിനിസ്ടേഷൻ ഓഫീസുകളിൽ പോസ്റ്റ് ചെയ്ത JOA, SOA, AOS, OS എന്നിവർക്ക് ഇ – ഓഫീസ് പാസ്‌വേഡ് നൽകുക

by BSNL Employees Union
2 years ago

25.11.2020 ന് AUAB യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

by BSNL Employees Union
3 years ago

ജീവനക്കാർക്ക് മുൻഗണനയോടെ കോവിഡ് വാക്‌സിൻ നൽകണം

by BSNL Employees Union
3 years ago
Exit mobile version