സംയുക്ത ശമ്പള പരിഷ്ക്കരണ സമിതിയുടെ യോഗം നടത്താൻ BSNL മാനേജ്മെൻ്റ് വിമുഖത കാണിക്കുന്നു – BSNLEU സിഎംഡിക്ക് കത്തെഴുതി

10-06-2022 നാണ് സംയുക്ത ശമ്പള പരിഷ്ക്കരണ സമിതിയുടെ അവസാന യോഗം നടന്നത്. അതിനുശേഷം, 9-ാം അംഗത്വ പരിശോധനയ്ക്ക് മുമ്പ് ഒരു യോഗം കൂടി നടത്താമായിരുന്നു. എന്നാൽ ബിഎസ്എൻഎൽഇയു ആവശ്യപ്പെട്ടെങ്കിലും നടത്താൻ മാനേജ്മെൻ്റ് തയ്യാറായില്ല. ഇപ്പോൾ, 9-ാം അംഗത്വ പരിശോധന കഴിഞ്ഞ് ഒരു മാസം പൂർത്തിയായി. ഈ കാലയളവിൽ ശമ്പള പരിഷ്ക്കരണ സമിതിയുടെ ഒരു യോഗം കൂടി നടത്താമായിരുന്നു. എന്നാൽ അതിനും മാനേജ്മെന്റ് തയ്യാറായില്ല. ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതിനാൽ മുഴുവൻ ബിഎസ്‌എൻഎൽ ജീവനക്കാരും നിരാശരാണ്. 9,000-ത്തിലധികം വരുന്ന നോൺ-എക്‌സിക്യൂട്ടീവ് ജീവനക്കാർ സ്റ്റാഗ്നേഷൻ കാരണം ബുദ്ധിമുട്ടുന്നു, അവർക്ക് വാർഷിക ഇൻക്രിമെന്റുകൾ ലഭിക്കുന്നില്ല. എന്നാൽ മാനേജ്‌മെന്റിന് ഇതിലൊന്നും ആശങ്കയില്ല. നോൺ എക്സിക്യൂട്ടീവ് യൂണിയനുകളുമായി ശമ്പള പരിഷ്കരണ കരാറിൽ ഒപ്പുവെക്കാനും അംഗീകാരത്തിനായി അയയ്ക്കാനും ബിഎസ്എൻഎൽ മാനേജ്മെന്റിനോട് DoT നിർദ്ദേശിച്ചിട്ട് നാലര വർഷമായി. എന്നാൽ, ബിഎസ്എൻഎൽ മാനേജ്മെൻ്റ് DOT യുടെ നിർദ്ദേശം നടപ്പാക്കിയിട്ടില്ല. അതിനാൽ, ശമ്പള പരിഷ്ക്കരണ സമിതി യോഗം ഉടൻ നടത്തണമെന്നും ശമ്പള പരിഷ്കരണം ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു ഇന്ന് സിഎംഡി ബിഎസ്എൻഎല്ലിന് കത്ത് നൽകി.

Related posts

NFPE യുടെ അംഗീകാരം പിൻവലിച്ച കേന്ദ്രനയത്തിനെതിരെ പ്രതിഷേധം

by BSNL Employees Union
1 year ago

ശമ്പള പരിഷ്ക്കരണ ചർച്ചകളിലെ തടസ്സം നീക്കണം – CMD ഇടപെടണം – BSNLEU – NFTE

by BSNL Employees Union
1 year ago

സർക്കിൾ മഹിളാ കമ്മറ്റി യോഗം

by BSNL Employees Union
6 months ago
Exit mobile version