ശമ്പള പരിഷ്ക്കരണ കമ്മറ്റി യോഗം ഉടൻ നടത്തുക – എംപ്ലോയീസ് യൂണിയൻ

സംയുക്ത ശമ്പള പരിഷ്കരണ സമിതി യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കത്ത് നൽകി. 10.06.2022 നാണ് ശമ്പള പരിഷ്ക്കരണ സമിതിയുടെ യോഗം അവസാനമായി നടന്നത്. അതിനുശേഷം യോഗം വിളിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. ഒമ്പതാമത് അംഗത്വ പരിശോധനാ ഫലം പുറത്തു വരുകയും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പ്രധാന അംഗീകൃത യൂണിയനായും എൻ എഫ് ടി ഇ രണ്ടാം അംഗീകൃത യൂണിയനായും തിരഞ്ഞെടുക്കപ്പെട്ടു. അതിനാൽ, അംഗീകൃത യൂണിയനുകളുമായി ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതി യോഗം ഉടൻ ചേരണമെന്ന് ബിഎസ്എൻഎൽഇയു ആവശ്യപ്പെട്ടു. സംയുക്ത കമ്മിറ്റിയുടെ ചെയർമാനെ കോർപ്പറേറ്റ് ഓഫീസിൽ നിന്ന് മാറ്റി എൻടിആർ സർക്കിളിൻ്റെ സിജിഎമ്മായി നിയമിച്ചിട്ടുണ്ട്. അതിനാൽ, കോർപ്പറേറ്റ് ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ഒരു പുതിയ ചെയർമാനെ നിയമിക്കണമെന്നും ബിഎസ്എൻഎൽഇയു ആവശ്യപ്പെട്ടു.

Related posts

മെഡിക്കൽ ഇൻ‌ഷുറൻസ് പോളിസി നടപ്പിലാക്കി – ബി‌എസ്‌എൻ‌എൽ‌ എംപ്ലോയീസ് യൂണിയൻ്റെ മറ്റൊരു നേട്ടം

by BSNL Employees Union
3 years ago

ബിഎസ്എൻഎൽ പണിമുടക്കം പൂർണ്ണം

by BSNL Employees Union
3 months ago

പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ BSNL ജീവനക്കാരുടെ പ്രതിഷേധം

by BSNL Employees Union
3 years ago
Exit mobile version