റഫറണ്ടം – BSNL എംപ്ലോയീസ് യൂണിയന് ചരിത്ര വിജയം

BSNL മേഖലയിലെ അംഗീകൃത യൂണിയനെ തെരഞ്ഞെടുക്കുന്നതിനുള്ള റഫറണ്ടത്തിൽ BSNL എംപ്ലോയീസ് യൂണിയന് തുടർച്ചയായ എട്ടാം ജയം. കേരളത്തിൽ ആകെയുള്ള 1688 വോട്ടുകളിൽ BSNL എംപ്ലോയീസ് യൂണിയൻ 1198 വോട്ട് നേടി ഒന്നാമതായി. BMS സംഘടന 153 വോട്ടും, NFTE 149 വോട്ടും നേടി. INTUC സംഘടനയായ FNTO 111 വോട്ടോടെ നാലാമതായി. അഖിലേന്ത്യാ തലത്തിൽ ആകെയുള്ള 31490 വോട്ടിൽ 15311 (48.62%) വോട്ടോടെ BSNL എംപ്ലോയീസ് യൂണിയൻ പ്രധാന അംഗീകൃത യൂണിയനായി. 11201(35.57%) വോട്ടോടെ NFTE സംഘടന രണ്ടാം അംഗീകൃത സംഘടനയായി തെരഞ്ഞെടുക്കപ്പെട്ടു. FNTO സംഘടനക്ക് 573 (1.82%), BTEU BSNL ന് 1634 (5.19%) വോട്ടുകൾ ലഭിച്ചു. ഈ സംഘടനകൾക്ക് അംഗീകാരം നേടാൻ കഴിഞ്ഞില്ല.

കേന്ദ്ര സർക്കാരിൻ്റെ പൊതുമേഖലാ വിരുദ്ധ നയങ്ങൾക്കെതിരെയും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൻ്റെയും വിജയമാണ് തെരെഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് BSNL എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. BSNL എംപ്ലോയീസ് യൂണിയനെ പ്രധാന അംഗീകൃത യൂണിയനായി തെരെഞ്ഞെടുത്ത മുഴുവൻ ജീവനക്കാരെയും സംസ്ഥാന കമ്മിറ്റി അഭിനന്ദിക്കുന്നു.

Related posts

സർക്കിൾ കൗൺസിൽ യോഗം – 08-09-2023

by BSNL Employees Union
8 months ago

ബിഎസ്എൻഎൽ – 4ജി സേവനം വൈകുന്നു – ഉപഭോക്താക്കൾ വൻതോതിൽ കൊഴിഞ്ഞു പോകുന്നു – ഇടപെടൽ ആവശ്യപ്പെട്ട് ബഹു. കമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് കത്ത് നൽകി.

by BSNL Employees Union
4 months ago

അഖിലേന്ത്യാ പ്രവർത്തകസമിതി യോഗം ഹൈദരാബാദിൽ ആരംഭിച്ചു

by BSNL Employees Union
3 years ago
Exit mobile version