എയുഎബി നേതൃത്വത്തിൽ 28-07-2022-ന് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനം

ബിഎസ്എൻഎല്ലിൻ്റെ 14,917 മൊബൈൽ ടവറുകൾ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈന് കീഴിൽ സ്വകാര്യ കുത്തകകൾക്ക് കൈമാറാൻ സർക്കാരും ബിഎസ്എൻഎൽ മാനേജ്മെന്റും അതിവേഗം മുന്നോട്ട് പോവുകയാണ്. സർക്കാരിൻ്റെ തീരുമാനം നടപ്പാക്കാൻ സിഎംഡി ബിഎസ്എൻഎൽ ദ്രുതഗതിയിലാണ് നടപടികൾ സ്വീകരിച്ചു വരുന്നത്. ബിഎസ്എൻഎല്ലിൻ്റെ മൊബൈൽ ടവറുകളും ഓപ്റ്റിക് ഫൈബറും (ഒഎഫ്‌സി) സ്വകാര്യ കുത്തകകൾക്ക് കൈമാറുന്നതിലൂടെ 40,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് ബജറ്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ വഴി BSNL-ൻ്റെ ടവറുകളും ഓപ്ടിക്ക് ഫൈബർ കേബിളുകളും സ്വകാര്യ കുത്തകകൾക്ക് കൈമാറുകയാണെങ്കിൽ പിന്നീട് സർവ്വീസ് നടത്താൻ ടവറുകളും OFC ഉം ഉപയോഗിക്കുന്നതിന് സ്വകാര്യ കുത്തകകൾക്ക് വാടക നൽകേണ്ടിവരും. ഇത് ബിഎസ്എൻഎല്ലിനെ സാമ്പത്തികമായി തകർക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്വകാര്യ കമ്പനികൾ അവരുടെ 5G സേവനം ആരംഭിക്കാൻ ഒരുങ്ങുന്ന സമയത്ത്, BSNL ൻ്റെ 4G ഇനിയും പ്രാവർത്തികമായിട്ടില്ല. TCS ഇതുവരെ അതിൻ്റെ Proof of Concept (PoC) പൂർത്തിയാക്കിയിട്ടില്ല. 2021 നവംബർ 30 ആയിരുന്നു ടിസിഎസിന് അതിൻ്റെ POC പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന യഥാർത്ഥ സമയപരിധി. ഈ സമയപരിധി പലതവണ നീട്ടിയിട്ടുണ്ട്. എന്നാൽ ടിസിഎസിന് ഇന്നുവരെ PoC പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനർത്ഥം, BSNL-ന് 4G ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള സാങ്കേതികവിദ്യ TCS-ന് ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്. BSNL-ന് 1 ലക്ഷം 4G BTS-കൾ നൽകാൻ TCS പ്രതിജ്ഞാബദ്ധമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ , TCS ഇത് എപ്പോൾ പൂർത്തിയാക്കുമെന്ന് ആർക്കും അറിയില്ല. BSNL-ന് അതിൻ്റെ 4G സേവനം ആരംഭിക്കാൻ കഴിയാത്തതിനാൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടാകുന്നു. 2022 മെയ് മാസത്തിൽ മാത്രം 5.3 ലക്ഷം ഉപഭോക്താക്കളെയാണ് ബിഎസ്എൻഎല്ലിന് നഷ്ടമായത്. ബിഎസ്എൻഎല്ലിൻ്റെ പുനരുജ്ജീവന പാക്കേജ് കടലാസിൽ മാത്രമായി അവശേഷിക്കുന്നു. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാവുകയും വിആർഎസിന് മുമ്പുള്ള അവസ്ഥയിലേക്ക് അതിവേഗം മടങ്ങുകയും ചെയ്യുന്നു.

അയതിനാൽ, BSNL-ൻ്റെ ടവറുകളും OFC-യും സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിനെ ശക്തമായി എതിർത്തുകൊണ്ടും BSNL-ൻ്റെ 4G ഉടൻ ആരംഭിക്കാൻ സർക്കാരിൻ്റെയും മാനേജ്മെന്റിൻ്റെയും അർത്ഥവത്തായ നടപടി ആവശ്യപ്പെട്ടുകൊണ്ടും28-07-2022-ന് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ AUAB ആഹ്വാനം ചെയ്തിട്ടുണ്ട്.

Related posts

28.11.2022 ന് നടന്ന ശമ്പള പരിഷ്ക്കരണ കമ്മിറ്റി യോഗത്തിൽ മാനേജ്മെൻ്റ് നിർദ്ദേശിച്ച പുതിയ ശമ്പള സ്കെയിലുകൾ – CHQ ഭാരവാഹികൾ, സർക്കിൾ, ജില്ലാ സെക്രട്ടറിമാർ 01.12.2022-നകം അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു

by BSNL Employees Union
1 year ago

ട്വിറ്റർ ക്യാമ്പയിൻ വിജയിപ്പിക്കുക

by BSNL Employees Union
2 years ago

സ.വി.ഭാഗ്യലക്ഷ്മി സർവ്വീസിൽ നിന്നും വിരമിക്കുന്നു

by BSNL Employees Union
2 years ago
Exit mobile version