സ.വി.ഭാഗ്യലക്ഷ്മി സർവ്വീസിൽ നിന്നും വിരമിക്കുന്നു

AIWWCC ജോയിന്റ് കൺവീനറും സർക്കിൾ വൈസ് പ്രസിഡന്റുമായ സ.വി.ഭാഗ്യലക്ഷ്മി 31-5-2022 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നു. RTP ജീവനക്കാരിയായി 1983 ൽ സർവ്വീസിൽ പ്രവേശിച്ച സഖാവ് 39 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കോഴിക്കോട് ജില്ലയിൽ സംഘടനാ പ്രവർത്തനം ആരംഭിച്ച സഖാവ് ഇന്ന് അഖിലേന്ത്യാ തലത്തിൽ BSNL മഹിളാ രംഗത്തെ പ്രധാന നേതാവാണ്. ജില്ലാ മഹിളാ കമ്മറ്റി കൺവീനർ, സംസ്ഥാന മഹിളാ കമ്മറ്റി കൺവീനർ, സർക്കിൾ ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ് ഇപ്പോൾ സർക്കിൾ വൈസ് പ്രസിഡന്റാണ്. ഒപ്പം കോഴിക്കോട് ലോക്കൽ കൗൺസിൽ, സർക്കിൾ കൗൺസിൽ അംഗവുമാണ്. പോസ്റ്റൽ ബിഎസ്എൻഎൽ സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. BSNL മേഖലയിൽ നടന്ന എല്ലാ പ്രക്ഷോഭ സമര പരിപാടികളിലും സഖാവ് നേതൃനിരയിൽ ഉണ്ടായിരുന്നു. പ്രക്ഷോഭ പരിപാടികളിൽ സജീവ സാന്നിധ്യമായ സഖാവ് വി.ഭാഗ്യലക്ഷ്മിക്ക് BSNLEU കേരളാ സർക്കിൾ യൂണിയന്റെ അഭിവാദ്യങ്ങൾ.

Related posts

GPF Advance

by BSNL Employees Union
3 years ago

മെഡിക്കൽ ഇൻ‌ഷുറൻസ് പോളിസി നടപ്പിലാക്കി – ബി‌എസ്‌എൻ‌എൽ‌ എംപ്ലോയീസ് യൂണിയൻ്റെ മറ്റൊരു നേട്ടം

by BSNL Employees Union
3 years ago

മെയ് ദിനാശംസകൾ! ഓൺലൈൻ മീറ്റിംഗ് വിജയിപ്പിക്കുക

by BSNL Employees Union
2 years ago
Exit mobile version