ജനറൽ സെക്രട്ടറി സ.പി.അഭിമന്യു, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ.ജോൺ വർഗ്ഗീസ് എന്നിവർ സിഎംഡിയുമായി 12-05-2022 ന് കൂടിക്കാഴ്ച നടത്തി താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്തു

  1. JTO LICE
    കഴിഞ്ഞ വർഷം നടത്തിയ JTO-SDE പ്രമോഷൻ കാരണം ഒഴിഞ്ഞു കിടക്കുന്ന എല്ലാ JTO തസ്റ്റികകളും LICE ക്ക് ലഭ്യമാക്കണമെന്ന് സംഘടന വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനുഭാവപൂർവ്വം സംഘടന ഉന്നയിച്ച നിർദ്ദേശങ്ങൾ പരിശോധിക്കാർ തയ്യാറാണെന്ന് സിഎംഡി അറിയിച്ചു.
  2. പുതിയ പ്രമോഷൻ പദ്ധതി.
    എക്സിക്യൂട്ടീവ് നോൺ എക്സിക്യൂട്ടീവ് അന്തരം അവസാനിപ്പിക്കണമെന്നും ഡിഒടി ജീവനക്കാരും ബിഎസ്എൻഎൽ നിയമിച്ച ജീവനക്കാരും തമ്മലുള്ള അന്തരം അവസാനിപ്പിക്കണമെന്നും സ്റ്റാഗ്‌നേഷൻ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതിന് പുതിയ പ്രമോഷൻ പോളിസി അനിവാര്യമാണെന്ന് ചർച്ചയിൽ ആവർത്തിച്ചു.
  3. ആശ്രിത നിയമനം.
    കോവിസ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കും ജോലിക്കിടെ മരണപ്പെട്ടവരുടെ ആശ്രിതർക്കും നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടു. ജോലിക്കിടെ മരണമടഞ്ഞവരുടെ ആശ്രിതർക്ക് നിയമനം നൽകുന്ന കാര്യം പരിഗണിക്കാൻ തയ്യാറാണെന്ന് സിഎംഡി അറിയിച്ചു.

4 കനറാ ബാങ്ക് / യൂണിയൻ ബാങ്ക് MOU പുതുക്കൽ.
ബാങ്കുകളെ നേരിട്ട് സമീപിച്ചെങ്കിലും ധാരണാപത്രം പുതുക്കാൻ ബാങ്കുകൾ തയ്യാറായിട്ടില്ലെന്ന് സിഎംഡി അറിയിച്ചു.

  1. വെൽഫയർ ബോർഡ്, സ്പോർട്ട് സ് & കൾച്ചറൽ ബോർഡ്‌ യോഗങ്ങൾ ഉടനടി നടത്തണം .
    ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിഎംഡി അറിയിച്ചു.

Related posts

വർദ്ധിച്ച IDA ഉത്തരവ് ഉടൻ നൽകണം

by BSNL Employees Union
3 years ago

2020-21 സാമ്പത്തിക വർഷം BSNL ലാഭത്തിലേക്ക് – DOT

by BSNL Employees Union
3 years ago

BSNL MRS Clarifications

by BSNL Employees Union
3 years ago
Exit mobile version