ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ ചേരാനുള്ള ഓപ്ഷൻ സമർപ്പിക്കുന്നതിനായി വീണ്ടും അവസരം

ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് BSNL ജീവനക്കാർക്കായി ഒരു ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീം ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാമല്ലോ.
ഇപ്പോൾ, ഈ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ ചേരാൻ തയ്യാറുള്ള ജീവനക്കാർ ഓപ്ഷനുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം മാനേജ്മെൻ്റ് ഒരുക്കിയിരിക്കുന്നു. 11.05.2022 മുതൽ 18.05.2022 വരെ ERP യിൽ സൗകര്യം ലഭ്യമാണ്. ഒരിക്കൽ സമർപ്പിച്ചാൽ, ഓപ്ഷൻ പിൻവലിക്കാൻ വ്യവസ്ഥയില്ല. 11 മാസത്തേക്കുള്ള പ്രീമിയം 2022 മെയ് മാസത്തെ ശമ്പളത്തിൽ നിന്ന് റിക്കവറി നടത്തുകയും പോളിസി 01.06.2022 മുതൽ 30.04.2023 വരെ (11 മാസം) നടപ്പിലാക്കുകയും ചെയ്യും. ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സ്കീമിൽ ചേരാത്ത സന്നദ്ധരായ ജീവനക്കാർക്ക് ഇപ്പോൾ അവരുടെ ഓപ്ഷൻ നൽകാം.

Related posts

പുതുതായി പ്രസിദ്ധീകരിച്ച JAO ഡ്രാഫ്റ്റ് റിക്രൂട്ട്മെൻ്റ് റൂളിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് സർക്കിൾ യൂണിയന്‍ നൽകിയ നിർദ്ദേശം

by BSNL Employees Union
2 years ago

കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ എഫ്ആർ 56 (ജെ) പ്രകാരംപിരിച്ചുവിടുക – ബഹുമാനപ്പെട്ട പ്രധാനമന്ത്രി ബിഎസ്എൻഎൽ സിഎംഡിയോട് പറഞ്ഞതായി റിപ്പോർട്ട്

by BSNL Employees Union
2 years ago

കണ്ണൂർ ജില്ലാ സമ്മേളനം

by BSNL Employees Union
1 year ago
Exit mobile version