26.04.2022 ന് നടക്കുന്ന പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

07.08.2022 ന് JTO LICE നടത്തുന്നതിനുള്ള കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് അനുസരിച്ച് 11 സർക്കിളുകളിൽ ഒഴിവുകളില്ല. 9 സർക്കിളുകളിൽ വളരെ കുറച്ച് ഒഴിവുകൾ മാത്രമേയുള്ളൂ. വരാനിരിക്കുന്ന JAO LICE, JE LICE, TT LICE എന്നിവയിലും ഇതുതന്നെ സംഭവിക്കാൻ പോകുന്നു. ഇത് നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോട് ചെയ്യുന്ന വളരെ വലിയ അനീതിയാണ്. ഇതിന് കാരണം, BSNL മാനേജ്മെൻ്റ് പുനഃസംഘടിപ്പിക്കലിൻ്റെ പേരിൽ വൻതോതിൽ തസ്തികകൾ ഇല്ലാതാക്കിയതാണ്. ഇത് അനുവദിക്കാൻ കഴിയില്ല. അതിനാൽ, BSNLEU അഖിലേന്ത്യാ യൂണിയൻ തീരുമാന പ്രകാരം 26.04-.022 ന് എല്ലാ പ്രധാന കേന്ദ്രങ്ങളിലും പ്രകടനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 31.01.2020 വരെ നിലനിന്നിരുന്ന ഒഴിവുകളിൽ JTO LICE നടത്തണമെന്നാണ് നമ്മുടെ പ്രധാന .ആവശ്യം. എല്ലാ ജില്ലാ യൂണിയനുകളും പരമാവധി സഖാക്കളെ പങ്കെടുപ്പിച്ച് പ്രകടനങ്ങൾ സംഘടിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. വാർത്തകളും ഫോട്ടോയും സർക്കിൾ യൂണിയന് അയക്കുക.

Related posts

പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക

by BSNL Employees Union
3 years ago

പണിമുടക്ക് ബിഎസ്എൻഎൽ മേഖലയിൽ പൂർണ്ണം

by BSNL Employees Union
2 years ago

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കുള്ള ഗ്രൂപ്പ് ടേം ഇൻഷുറൻസ് പുതുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

by BSNL Employees Union
1 year ago
Exit mobile version