മാര്‍ച്ച് 28,29 ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക

ആവശ്യങ്ങള്‍

  1. തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക
  2. കര്‍ഷകരുടെ 6 ഇന അവകാശപത്രിക അംഗീകരിക്കുക.
  3. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണ നടപടികളില്‍നിന്ന് പിന്‍മാറുക.
  4. ഇപിഎഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക. എന്‍പിഎസ് പിന്‍വലിക്കുക. സ്റ്റാറ്റൃൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക
  5. ആദായനികുതി പരിധിക്കുപുറത്തുള്ള പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപയും ഭക്ഷ്യധാന്യങ്ങളും നല്‍കുക.
  6. തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യമായ വിഹിതം അനുവദിക്കുക. നഗരങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുക.
  7. അസംഘടിത മേഖലയില്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ശക്തമാക്കുക.
  8. ആശാ/അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് മിനിമം കൂലി ഉറപ്പാക്കുക.
  9. കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഇന്‍ഷൂറന്‍സും സംരക്ഷണവും ഉറപ്പുവരുത്തുക.
  10. അതിസമ്പന്നരില്‍ നിന്നും നികുതി ഈടാക്കി കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുക.
  11. തുല്യ ജോലിയ്ക്ക് തുല്യവേതനം നല്‍കുക. കരാര്‍ തൊഴിലാളികളെയും സ്കീം വര്‍ക്കര്‍മാരെയും സ്ഥിരപ്പെടുത്തുക.
  12. ഇപിഎഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക. എന്‍പിഎസ് പിന്‍വലിക്കുക. സ്റ്റാറ്റൃൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക

ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍

  1. ഉപകരണങ്ങള്‍ സമാഹരിക്കുന്നതില്‍ ബിഎസ്എന്‍എല്ലിനോടുള്ള വിവേചനം അവസാനിപ്പിക്കുക. 4ജി സേവനം ഉടന്‍ ആരംഭിക്കുക. 5ജി സേവനം സമയബന്ധിതമായി ആരംഭിക്കുക.
  2. ബിഎസ്എന്‍എല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈനിന്‍റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക
  3. ബിഎസ്എന്‍എല്ലില്‍ 1.1.2017 മുതല്‍ ശമ്പള പരിഷ്കരണം നടപ്പാക്കുക.
  4. 1.1.2017 മുതല്‍ പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കുക.
  5. പിരിച്ചുവിട്ട കരാര്‍ തൊഴിലാളികള്‍ക്ക് പുനര്‍ നിയമനം നല്‍കുക, വേതന കുടിശ്ശിക നല്‍കുക.

BSNLEU NUBSNW(FNTO) NFTE(BSNL)

Related posts

ഏപ്രിൽ 6 BSNL ജീവനക്കാർക്ക് അവധി

by BSNL Employees Union
3 years ago

കാത്തലിക് സിറിയന്‍ ബാങ്ക് (സി.എസ്.ബി) ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക

by BSNL Employees Union
3 years ago

കോട്ടയം ജില്ലയിൽ നിലനിൽക്കുന്ന പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് lunch hour demonstration നടത്തി

by BSNL Employees Union
1 year ago
Exit mobile version