നോൺ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ IDA കുടിശ്ശിക വിതരണം ബോധപൂർവ്വം വൈകിപ്പിക്കുന്നു – കുടിശിക ഉടൻ വിതരണം ചെയ്യുക – അല്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും – BSNL എംപ്ലോയീസ് യൂണിയൻ

നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ 01.10.2020, 01.01.2021, 01.04.2021 മുതൽ ലഭിക്കേണ്ട വർദ്ധിച്ച IDA നിയമവിരുദ്ധമായി BSNL മാനേജ്മെൻ്റ് മരവിപ്പിച്ചിരുന്നു. ഇതിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചു. മരവിപ്പിച്ച IDA പുനഃസ്ഥാപിച്ചു നൽകുവാൻ CMD ക്ക് നിർദ്ദേശം നൽകികൊണ്ട് ബഹു. ഹൈക്കോടതി 17.2.2021 ന് ഉത്തരവിട്ടു. അതിൻ്റെ അടിസ്ഥാനത്തിൽ IDA കുടിശ്ശിക നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നിരവധി തവണ CMD യോട് അഭ്യർത്ഥിച്ചു. എന്നാൽ ഈ കാലയളവിൽ വർദ്ധിപ്പിച്ച IDA നിരക്കുകൾ DPE പ്രഖ്യാപിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് കുടിശിക നല്കാൻ തയ്യാറായില്ല. DPE യുമായും യൂണിയൻ ഈ വിഷയം ചർച്ച ചെയ്യുകയും അതിൻ്റെ അടിസ്ഥാനത്തിൽ 01.10.2020, 01.01.2021, 01.04.2021 മുതൽ വർദ്ധിച്ച IDA നിരക്കുകൾ പ്രഖ്യാപിച്ച് DPE 02.08.2021 ന് ഉത്തരവിറക്കി. തുടർന്ന് ഈ കാലയളവിലെ IDA പുനഃസ്ഥാപിയ്ക്കുകയും ഫണ്ട് ലഭ്യമാകുമ്പോൾ IDA കുടിശ്ശിക നൽകുമെന്നും തീരുമാനിച്ച് BSNL മാനേജ്മെൻ്റ് 27.10.2021 ന് ഉത്തരവിറക്കി. ഉത്തരവിറങ്ങി നാലുമാസം കഴിഞ്ഞിട്ടും ജീവനക്കാർക്ക് കുടിശിക ലഭിച്ചിട്ടില്ല. ഇക്കാലയളവിൽ നിരവധി തവണ CMD യെ കണ്ട് കുടിശിക നൽകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ ഇതെല്ലം തന്നെ ബധിര കർണ്ണങ്ങളിലാണ് പതിച്ചത്. ബോധപൂർവ്വമാണ് CMD, IDA കുടിശിക നല്കാൻ തയ്യറാകാത്തത്. IDA കുടിശിക നൽകാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് CMD ക്ക് മുന്നറിയിപ്പ് നൽകി.

Related posts

ALTTC ഏറ്റെടുക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് ഉടൻ റദ്ദാക്കുക- AUAB

by BSNL Employees Union
6 months ago

ഡിഒടി റിക്രൂട്ട് ചെയ്ത് പരിശീലനത്തിന് അയക്കുകയും ബി.എസ്.എൻ.എൽ നിയമിക്കുകയും ചെയ്ത ജീവനക്കാരെ സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം – ബിഎസ്എൻഎൽഇയു

by BSNL Employees Union
10 months ago

AUAB യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

by BSNL Employees Union
2 years ago
Exit mobile version