പുനഃസംഘടിപ്പിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണ കമ്മിറ്റി യോഗം – 18.11.2021

എയുഎബിയും സിഎംഡിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണ കമ്മിറ്റിയുടെ ആദ്യയോഗം 18-11-2021 ന് പിജിഎം (Per) ശ്രീ.ആർ.കെ.ഗോയലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അഖിലേന്ത്യാ പ്രസിഡൻ്റ് അനിമേഷ് മിത്ര, ജനറൽ സെക്രട്ടറി പി.അഭിമന്യു, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്വപൻ ചക്രവർത്തി, മുൻ വൈസ് പ്രസിഡൻ്റ് പി.അശോകബാബു, കേരളാ സർക്കിൾ സെക്രട്ടറി സി.സന്തോഷ് കുമാർ എന്നിവർ BSNL എംപ്ലോയീസ് യൂണിയൻ്റെ ഭാഗത്തുനിന്ന് യോഗത്തിൽ പങ്കെടുത്തു. NFTE യുടെ ഭാഗത്തുനിന്ന് പ്രസിഡൻ്റ് ഇസ്ലാം അഹമ്മദ്, ജനറൽ സെക്രട്ടറി ചന്ദേശ്വർ സിംഗ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.എസ്.ശേഷാദ്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവർക്ക് സീനിയർ ജി.എം(SR) ശ്രീമതി.അനിതാ ജോഹ്രി സ്വാഗതം ആശംസിച്ചുകൊണ്ട് ചർച്ചയ്ക്ക് തുടക്കം കുറിച്ചു. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച ഡിപിഇ മാർഗനിർദേശങ്ങളാണ് ആദ്യം ചർച്ച ചെയ്തത്.

(1) മുൻ വാർത്താവിനിമയ സഹമന്ത്രിയായിരുന്ന ശ്രീ മനോജ് സിൻഹയും അന്നത്തെ ടെലികോം സെക്രട്ടറി ശ്രീമതി.അരുണ സുന്ദരരാജനുമായി നടത്തിയ ചർച്ചകളും നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തെ സംബന്ധിച്ച് അവർ നൽകിയ ഉറപ്പുകളും ജനറൽ സെക്രട്ടറി പി.അഭിമന്യു യോഗത്തിൽ അവതരിപ്പിച്ചു. ഗുണപരമായ ഒരു ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.

(2) കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച റിപ്പോർട്ട് വിശദമായ കണക്കുകളുടെ അടിസ്ഥാനത്തിൽ മാനേജ്മെൻ്റ് യോഗത്തിൽ അവതരിപ്പിച്ചു.

(3) സ്റ്റാഫ് സൈഡ് മുന്നോട്ടുവച്ച ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിൽ കുറവോ ഭാവിയിൽ സ്റ്റാഗ്നേഷനോ ഉണ്ടാകാത്തതരത്തിൽ ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകി.

(4) ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അടുത്ത യോഗത്തിൽ ചർച്ച ചെയ്യാമെന്ന് മാനേജ്മെൻ്റ് ഉറപ്പുനൽകി.

ശമ്പളപരിഷ്കരണ കമ്മിറ്റിയുടെ അടുത്ത യോഗം ഡിസംബർ 3 ന് 2 PM ന് വീണ്ടും ചേരും.

Related posts

BSNL മാനേജ്മെൻ്റിൻ്റെ നെറികെട്ട പ്രവർത്തനം – BSNLEU നാഷണൽ കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു; യോഗം മാറ്റിവച്ചു.

by BSNL Employees Union
4 years ago

സംസ്ഥാന പഠനക്ലാസ്

by BSNL Employees Union
6 months ago

ആശ്രിത നിയമന നിരോധനം പിൻവലിക്കുക

by BSNL Employees Union
7 months ago
Exit mobile version