പൊതു പണിമുടക്കിൻ്റെയും കർഷക സമരത്തിൻ്റെയും ഒന്നാം വാർഷികം 26-11-2021-ന് വിവിധ പരിപാടികളോടെ സമുചിതമായി ആചരിക്കുക – BSNL എംപ്ലോയീസ് യൂണിയൻ്റെ പങ്കാളിത്തം ഉറപ്പുവരുത്തണം

ഡൽഹിയിൽ 23-10-2021 ന് ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തയോഗം 26-11-2021 ന് എല്ലാ സംസ്ഥാനങ്ങളിലും വമ്പിച്ച പ്രതിഷേധ കൂട്ടായ്മകളും സമരപരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. 2020 ൽ ഇതേ ദിവസമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ത്യൻ തൊഴിലാളിവർഗ്ഗം പൊതു പണിമുടക്ക് സംഘടിപ്പിച്ചത്. ഇപ്പോഴും തുടരുന്ന ചരിത്രപ്രസിദ്ധമായ കർഷക സമരം ആരംഭിച്ചതും ഇതേ ദിവസം തന്നെയാണ്. 2020 ലെ അഖിലേന്ത്യാ പണിമുടക്കിൻ്റെയും കർഷക സമരത്തിൻ്റെയും ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ എല്ലാ സംസ്ഥാനങ്ങളിലും ആചരിക്കുവാൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്യുന്നു. BSNL എംപ്ലോയീസ് യൂണിയൻ ഈ പരിപാടികളിൽ പങ്കാളികളാകണമെന്ന് അഖിലേന്ത്യാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ നടക്കുന്ന പരിപാടികളിൽ BSNL എംപ്ലോയീസ് യൂണിയൻ്റെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Related posts

ഡിഒടി ‘ഭൂമാഫിയയെ’ പോലെയാണ് പെരുമാറുന്നത് – BSNLEU

by BSNL Employees Union
6 months ago

BSNL വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 മാർച്ച് 8 ന് Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

by BSNL Employees Union
2 years ago

ജീവനക്കാർക്ക് മുൻഗണനയോടെ കോവിഡ് വാക്‌സിൻ നൽകണം

by BSNL Employees Union
3 years ago
Exit mobile version