ചരിത്ര വിജയം

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ 1.10.2020 മുതൽ 30.6.2021 വരെയുള്ള IDA മരവിപ്പിച്ചുകൊണ്ട് കേന്ദ്ര പൊതുമേഖലാ മന്ത്രാലയം 19.11.2020 ന് ഉത്തരവ് നൽകിയിരുന്നു. നിർഭാഗ്യവശാൽ ഈ ഉത്തരവ് BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും ബാധകമാക്കികൊണ്ട് BSNL മാനേജ്മെൻ്റ് ഉത്തരവിറക്കി. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് BSNL എംപ്ലോയീസ് യൂണിയൻ കേരളാ സർക്കിൾ കേരള ഹൈക്കോടതിൽ കേസ് നൽകുകയും തടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി പൊതുമേഖലാ മന്ത്രാലയത്തിൻ്റെ ഉത്തരവ് BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ലായെന്നും നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA നൽകണമെന്നുമുള്ള ഇടക്കാല ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ട് പോകാനാണ് BSNL മാനേജ്മെൻ്റ് ശ്രമിച്ചത്. അതിനെതിരെ ശക്തമായ നിലപാട് BSNL എംപ്ലോയീസ് യൂണിയൻ സ്വീകരിച്ചതിൻ്റെ ഫലമായിട്ടാണ് വൈകിയാണെങ്കിലും കോടതി ഉത്തരവ് നടപ്പാക്കുവാൻ മാനേജ്മെൻ്റ് നിർബ്ബന്ധിതമായത്. അതിൻ്റെ അടിസ്ഥാനത്തിൽ BSNL ലെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് 1.10.2020 മുതൽ 30.06.2021 വരെ മരവിപ്പിച്ച IDA പുനഃസ്ഥാപിച്ചുനൽകുവാൻ 27.10.2021 ന് ഉത്തരവായിരിക്കുന്നത്.

Related posts

ഡിസംബർ 08 – കരിദിനം

by BSNL Employees Union
2 years ago

രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ജീവിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ. കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ BSNL എംപ്ലോയീസ് യൂണിയൻ്റെ ഐക്യദാർഢ്യം

by BSNL Employees Union
3 years ago

കേന്ദ്ര പ്രവർത്തക സമിതി യോഗം (01-09-2023)

by BSNL Employees Union
8 months ago
Exit mobile version