ബി‌എസ്‌എൻ‌എല്ലിന് 4 ജി ഉപകരണങ്ങൾ നൽകുന്നത് TCS (ടാറ്റാ കൺസൽട്ടൻസി സർവീസ്)

BSNL ൽ 4G സേവനം ആരംഭിക്കുന്നതിനുവേണ്ടി AUAB തുടർച്ചയായി പോരാടുകയാണ്. വിദേശ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നതിൽ നിന്ന് ബിഎസ്എൻഎല്ലിനെ കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ട്. 4G സേവനം നൽകുന്നതിനായി BTS കൾ അപ്‌ഗ്രേഡ് ചെയ്യാനും സർക്കാർ BSNL നെ അനുവദിക്കുന്നില്ല. ഇപ്പോൾ,
തദ്ദേശീയ കമ്പനിയായ TCS ബിഎസ്എൻഎല്ലിന് 4ജി ഉപകരണങ്ങൾ നൽകുവാൻ തയ്യാറാണെന്ന് മാനേജ്മെൻ്റ് അറിയിച്ചു. പ്രധാന ഉപകരണങ്ങൾക്കായി (സ്വിച്ചിംഗ് ഉപകരണങ്ങൾ) സി-ഡോട്ടുമായി TCS കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 4G ഉപകരണങ്ങൾ നിർമിക്കുന്ന തേജസ് എന്ന കമ്പനിയെ TCS ഏറ്റെടുത്തിരിക്കുകയാണ്. ചണ്ഡീഗഡിലും അംബാലയിലും ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും തുടർച്ചയായ പരിശോധനകൾ നടക്കുന്നുണ്ടെന്നും മാനേജ്മെൻ്റ് അറിയിച്ചു. കൂടാതെ, 4G സേവനം ആരംഭിക്കുന്നത് ആവശ്യമായ സാമ്പത്തിക സഹായം USO ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്നതിനുവേണ്ടി ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രമങ്ങൾ നടത്തിവരുന്നതായി മാനേജ്മെൻ്റ് അറിയിച്ചു.AUAB യുടെ ബാനറിന് കീഴിലുള്ള യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ഐക്യവും ബിഎസ്എൻഎൽ ജീവനക്കാരുടെ നിരന്തര സമരവുമാണ് ഈ സംഭവവികാസങ്ങൾക്കെല്ലാം വഴിയൊരുക്കിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. AUAB സ്ഥിതിഗതികൾ കൃത്യമായി പരിശോധിച്ചുവരികയാണ്. BSNL ൽ ഇത്രയും വേഗത്തിൽ തന്നെ 4G സേവനം ആരംഭിക്കുന്നതിനു ആവശ്യമായ ഇടപെടലുകൾ AUAB യുടെ നേതൃത്വത്തിൽ ഇനിയും നടത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

Related posts

E-APAR നൽകുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു

by BSNL Employees Union
2 years ago

റിട്ടയേർഡ് ജീവനക്കാരും കമ്പനിയുടെ വളർച്ചയ്ക്ക് വളരെയേറെ സംഭാവന നൽകിയവർ, അവരെ അവഗണിക്കരുത് – വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ ഉടൻ നൽകുക – BSNL എംപ്ലോയീസ് യൂണിയൻ

by BSNL Employees Union
2 years ago

AD(OL), SDE(OL) എന്നിവയിലെ പ്രമോഷനുകൾ – കേരള സർക്കിൾ ഓഫീസിൻ്റെ നിർദ്ദേശങ്ങൾക്ക് സമ്മതം നൽകണം – BSNL എംപ്ലോയീസ് യൂണിയൻ

by BSNL Employees Union
1 year ago
Exit mobile version