JAO റിക്രൂട്ട്‌മെൻ്റ് നിയമത്തിൽ ഭേദഗതികൾ വരുത്തണം – BSNL എംപ്ലോയീസ് യൂണിയൻ

JAO റിക്രൂട്ട്‌മെൻ്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് 2016 മുതൽ BSNL എംപ്ലോയീസ് യൂണിയൻ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഇതുമായി ബന്ധപ്പെട്ട്, ഡയറക്ടർക്ക് (HR) നെ നേരിൽക്കണ്ടും കത്തുകൾ വഴിയും ഈ ആവശ്യം നിരവധി തവണ ഉന്നയിച്ചിരുന്നു. എന്നാൽ മാനേജ്മെൻ്റ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. JAO റിക്രൂട്ട്‌മെൻ്റ് നിയമത്തിൽ താഴെപ്പറയുന്ന ഭേദഗതികൾ ഉൾപ്പെടുത്തണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ CMD യോട് വീണ്ടും ആവശ്യപ്പെട്ടു.

  1. JAO പരീക്ഷ എഴുതാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരെയും പരീക്ഷ എഴുതാൻ അനുവദിക്കണം. (ഇപ്പോൾ, 9020 – 17430 ശമ്പള സ്കെയിലിലും അതിന് മുകളിലുള്ള സ്കെയിലുകളിലും ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു)
  2. പരീക്ഷ എഴുതുന്നതിനുള്ള ഉയർന്ന പ്രായപരിധി 53 വയസ്സിൽ നിന്ന് 55 വയസ്സായി ഉയർത്തണം.
  3. 5 വർഷത്തെ സർവീസ് കാലയളവ് കണക്കാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ജനുവരി 01 ന് പകരം ജൂലൈ 01 ആയി മാറ്റണം

Related posts

എംപ്ലോയീസ് യൂണിയൻ്റെ പ്രതിച്ഛായ തകർക്കാൻ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് സൂക്ഷിക്കുക.

by BSNL Employees Union
2 years ago

2022 ഏപ്രില്‍ 1 മുതല്‍ ഐഡിഎ വര്‍ദ്ധനവ് 1.2 ശതമാനം

by BSNL Employees Union
2 years ago

കെ. പ്രഭാകരനെ അനുസ്മരിച്ചു

by BSNL Employees Union
12 months ago
Exit mobile version