01.07.2021, 01.10.2021 മുതലുള്ള IDA വർദ്ധനവ് നൽകുവാനുള്ള ഉത്തരവ് DPE ഇന്ന് (27.10.2021) പുറത്തിറക്കി

കേന്ദ്ര പൊതുമേഖലാ ജീവനക്കാർക്ക് രണ്ട് ഗഡു IDA വർദ്ധനവാണ് (01.07.2021, 01.10.2021) ലഭിക്കേണ്ടിയിരുന്നത്. ഈ രണ്ട് ഗഡു IDA വർധനവിൻ്റെ ഉത്തരവ് നൽകുന്നതിൽ DPE യുടെ ഭാഗത്തുനിന്ന് ഗുരുതരമായ കാലതാമസമാണ് ഉണ്ടായത്. രണ്ട് ഗഡു IDA വർധനവിൻ്റെ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ DPE സെക്രട്ടറിയോട് 14.10.2021 ന് രേഖാമൂലം തന്നെ ആവശ്യപ്പെട്ടു. അതിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ IDA വർദ്ധനവ് പ്രഖ്യാപിച്ച് DPE ഉത്തരവ് നൽകിയിരിക്കുന്നു. ഇതുപ്രകാരം 01.07.2021 മുതൽ 3.3% (ആകെ 173.8%), 01.10.2021 മുതൽ 5.5% (ആകെ 179.3%) IDA വർധിച്ചിട്ടുണ്ട്. ആകെ 8.8% IDA വർദ്ധനവ് ജീവനക്കാർക്ക് ഒക്ടോബർ മുതൽ BSNL മാനേജ്മെൻ്റ് നൽകണം. അതോടൊപ്പം ജൂലൈ മുതലുള്ള കുടിശികയും നൽകണം.

Related posts

ദേശവ്യാപക ധർണ്ണ – 21-06-2022

by BSNL Employees Union
2 years ago

GTI കമ്മിറ്റി യോഗം – 5.1.2021 ഡൽഹി

by BSNL Employees Union
3 years ago

16.02.2024 – പണിമുടക്ക് – വിജയകരമായി സംഘടിപ്പിക്കുക

by BSNL Employees Union
3 months ago
Exit mobile version