ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ബില്ലുകൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുക – BSNL എംപ്ലോയീസ് യൂണിയൻ

ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ബില്ലുകൾ നൽകുന്നകാര്യത്തിൽ വലിയ കാലതാമസമാണ് BSNL മാനേജ്മെൻ്റ് വരുത്തുന്നത്. പെൻഷൻകാരുടെ 2019 ഏപ്രിൽ മുതലുള്ള മെഡിക്കൽ ബില്ലുകൾ നൽകിയിട്ടില്ല. അതായത് ഏകദേശം രണ്ടര വർഷത്തെ മെഡിക്കൽ ബില്ലുകൾ നൽകിയിട്ടില്ല. ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ 2020 ഏപ്രിൽ മുതലും നൽകുന്നില്ല. ജീവനക്കാരുടെ കാര്യത്തിൽ ഒന്നര വർഷത്തെ കാലതാമസവും ഉണ്ട്. ഈ വിഷയം നിരവധി തവണ സിഎംഡി മുൻപാകെ ഉന്നയിക്കുകയും ചർച്ചചെയ്തതുമാണ്. കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് മെഡിക്കൽ ബില്ലുകൾ യഥാസമയം നൽകാത്തതിന് കാരണമെന്ന് ഓരോ തവണയും സിഎംഡി മറുപടി നൽകുന്നു. എല്ലാ മെഡിക്കൽ ബില്ലുകളും നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വീണ്ടും സിഎംഡിയോട് അഭ്യർത്ഥിച്ചു.

Related posts

ആഗസ്റ്റ് മാസത്തെ ശമ്പളവും വേതനവും

by BSNL Employees Union
4 years ago

ക്ഷാമബത്ത (IDA) മരവിപ്പിക്കൽ ഉത്തരവ്

by BSNL Employees Union
3 years ago

ഇന്ത്യയുടെ കടം 2028-ഓടെ ജിഡിപിയുടെ 100% കവിഞ്ഞേക്കാം – അന്താരാഷ്ട്ര നാണയ നിധിയുടെ(IMF) മുന്നറിയിപ്പ്

by BSNL Employees Union
4 months ago
Exit mobile version