ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ താല്പര്യമുള്ള ജീവനക്കാർക്കുവേണ്ടി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം ബി‌എസ്‌എൻ‌എൽ മാനേജ്മെൻ്റ് അംഗീകരിക്കുകയും പദ്ധതി നടപ്പാക്കാനാവശ്യമായ നടപടി വളരെ വേഗത്തിൽത്തന്നെ സ്വീകരിക്കുകയും ചെയ്തു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി ന്യൂ ഇന്ത്യ അഷ്വറൻസുമായി ധാരണാപത്രം ഒപ്പിട്ടു. 17,000 ത്തിലധികം ജീവനക്കാർ ഈ പദ്ധതിയിൽ അംഗമായി. 2021 സെപ്റ്റംബർ 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചിരിന്നു. എന്നാൽ ഇപ്പോഴും പദ്ധതി നടപ്പിലായിട്ടില്ല. ബിഎസ്എൻഎൽ മാനേജ്മെൻ്റും ന്യൂ ഇന്ത്യ അഷ്വറൻസിൻ്റെ പ്രാദേശിക ഘടകവും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം ന്യൂ ഇന്ത്യ അഷ്വറൻസിൻ്റെ കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ നടപടി എത്രയും വേഗത്തിൽ സ്വീകരിക്കുവാൻ BSNL എംപ്ലോയീസ് യൂണിയൻ വീണ്ടും മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.

Related posts

കോവിഡ് പശ്ചാത്തലത്തിൽ ഓഫീസ് പ്രവർത്തന സമയം കുറക്കണം

by BSNL Employees Union
3 years ago

കോ ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവെൻഷൻ

by BSNL Employees Union
3 months ago

ഏഴാം ശമ്പള പരിഷ്ക്കരണ ശുപാർശയുടെ (7th CPC) അടിസ്ഥാനത്തിൽ പെൻഷൻ പരിഷ്ക്കരണം ഇല്ല – 0% ഫിറ്റ്‌മെന്റോടെ മാത്രം പെൻഷൻ പരിഷ്‌ക്കരണം- DOT

by BSNL Employees Union
1 year ago
Exit mobile version