യങ് വർക്കേഴ്സ് കൺവെൻഷൻ

BSNL ൽ പുതിയതായി കടന്നുവന്ന ജീവനക്കാർക്ക് ട്രേഡ് യൂണിയൻ വിദ്യാഭ്യാസം നൽകുന്നതിൻ്റെ ഭാഗമായി അഖിലേന്ത്യാ യൂണിയൻ്റെ നേതൃത്വത്തിൽ Young Workers Convention സെപ്റ്റംബർ 19 ന് ഓൺലൈനിലൂടെ വളരെ ഫലപ്രദമായി സംഘടിപ്പിച്ചു. 575 ജീവനക്കാർ കൺവെൻഷനിൽ പങ്കെടുത്തു. ഡയറക്ടർ (HR) കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് BSNL ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ചെറുപ്പക്കാരായ ജീവനക്കാർ വഹിക്കേണ്ട പങ്കിനെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചു. ജനറൽ സെക്രട്ടറി പി.അഭിമന്യു മുഖ്യപ്രഭാഷണം നടത്തി. പുതിയതായി നിയമിക്കപ്പെട്ട ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തങ്ങൾ സംബന്ധിച്ചും, BSNL നെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സർക്കാർ നയങ്ങളെക്കുറിച്ചും, BSNL സംരക്ഷിക്കാൻ ട്രേഡ് യൂണിയനുകൾ വഹിച്ച പങ്കിനെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാൻ യുവാക്കൾ രംഗത്തുവരണമെന്നും അഭ്യർത്ഥിച്ചു. SNATTA ജനറൽ സെക്രട്ടറി സുരേഷ് കുമാർ കൺവെൻഷനെ അഭിവാദ്യ ചെയ്തു. 28 സഖാക്കൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ചർച്ചയിൽ ഉയർന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. പ്രസിഡൻ്റ് അനിമേഷ് മിത്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്വപൻ ചക്രവർത്തി സ്വാഗതവും AGS ജോൺ വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി.

കേരളത്തിൽ നിന്ന് 68 സഖാക്കൾ കൺവെൻഷനിൽ പങ്കെടുത്തു. സ.സൗജീദ് (JE, കോഴിക്കോട്) കേരളത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കൺവെൻഷനിൽ പങ്കെടുത്ത മുഴുവൻ സഖാക്കൾക്കും സർക്കിൾ യൂണിയൻ്റെ അഭിവാദ്യങ്ങൾ.

Related posts

ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനത്തിനുള്ള പ്രവർത്തനം മന്ദഗതിയിലാണ്

by BSNL Employees Union
2 years ago

ആലപ്പുഴ ജില്ലാ കൺവെൻഷൻ

by BSNL Employees Union
2 years ago

BSNLEU, AIBDPA, BSNLCCWF കോർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ

by BSNL Employees Union
4 months ago
Exit mobile version