ക്ലസ്റ്റർ അധിഷ്ഠിത ഔട്ട്‌ സോഴ്സിംഗ് സിസ്റ്റം ഉപേക്ഷിക്കുക

ക്ലസ്റ്റർ അധിഷ്ഠിത ഔട്ട്‌ സോഴ്സിംഗ് സിസ്റ്റം അവലോകനം ചെയ്യുന്നതിന് ബിഎസ്എൻഎൽ മാനേജ്മെൻ്റ് ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. യൂണിയനുകളുടെയും അസോസിയേഷനുകളുടെയും സമ്മർദ്ദം കാരണമാണ് ഇത്തരത്തിൽ ഒരു കമ്മിറ്റി രുപീകരിക്കാൻ മാനേജ്മെൻ്റ് നിർബന്ധിതമായത്.എന്നാൽ ഈ കമ്മിറ്റിയുടെ പ്രവർത്തനം പ്രഹസനമാക്കി മാറ്റുവാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമം. ഈ വിഷയത്തെക്കുറിച്ചുള്ള BSNL എംപ്ലോയീസ് യൂണിയൻ്റെ നിലപാട് കമ്മറ്റി മുൻപാകെ സമർപ്പിക്കുവാൻ യൂണിയനോട് അവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പി.അഭിമന്യു, AGS ആനന്ദ് സിംഗ് എന്നിവർ 08.09.2021 ന് കമ്മറ്റി മുൻപാകെ യൂണിയൻ്റെ നിലപാട് വിശദമായി അവതരിപ്പിക്കുകയും എങ്ങനെയാണ് ഔട്ട്‌ സോഴ്സിംഗ് സമ്പ്രദായത്തിലൂടെ BSNL ൻ്റെ പണം കവർന്നടുക്കുന്നത് എന്ന് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ട്‌ കമ്മറ്റി മുൻപാകെ അവതരിപ്പിച്ചു. അതുകൊണ്ട് ഔട്ട്‌ സോഴ്സിങ് സമ്പ്രദായം അവസാനിപ്പിച്ച് കരാർ തൊഴിലാളികളെ ഉൾപ്പെടുത്തി ലേബർ കോൺട്രാക്ട് സമ്പ്രദായം നടപ്പാക്കണമെന്ന് രേഖാമൂലം അവശ്യപ്പെട്ടു. ശ്രീ രാഹുൽ പട്ടേൽ GM (NWP-CFA), മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

ക്ഷാമബത്ത (IDA) മരവിപ്പിക്കൽ ഉത്തരവ്

by BSNL Employees Union
3 years ago

ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു

by BSNL Employees Union
2 years ago

കെ.ശ്രീനിവാസൻ സർവീസിൽ നിന്നും വിരമിച്ചു.

by BSNL Employees Union
12 months ago
Exit mobile version