ശമ്പളം – 18.8.2021 ന് CGM മായി നടന്ന കൂടിക്കാഴ്ച

ശമ്പളം വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും കരാർ ജീവനക്കാർക്ക് വേതനം നൽകണമെന്നും ആവശ്യപ്പെട്ട് ഇന്ന് 18.08.2021 ന് CGM, PGM(F) എന്നിവരെ നേരിൽ കണ്ട് സംസാരിച്ചു. ശമ്പളവിതരണത്തിലെ തടസ്സം പരിശോധിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ബാങ്കിലേക്ക് അയക്കുമെന്നും, ബാങ്ക് അധികാരികൾക്ക് ഇതുമായി ബന്ധപ്പെട്ട വിശദമായ കത്ത് നൽകുമെന്നും CGM ഉറപ്പു നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ കത്ത് ബാങ്ക് അധികാരികൾക്ക് സർക്കിൾ അധികാരികൾ നൽകി. യൂണിയനും സർക്കിൾ അധികാരികളും നടത്തിയ ഇടപെടലിൻ്റെ ഭാഗമായി ഒരു കോടി രൂപ കരാർ തൊഴിലാളികളുടെ വേതനത്തിനായി അനുവദിച്ചിട്ടുണ്ട്. എല്ലാപേർക്കും ഒരു മാസത്തെ വേതനമെങ്കിലും നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ ബില്ലുകൾ അയക്കുവാൻ BA കളോട് ആവശ്യപ്പെടും.

Related posts

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഫെസ്റ്റിവൽ അഡ്വാൻസായി 20,000 രൂപ അനുവദിക്കുക – BSNLEU

by BSNL Employees Union
7 months ago

സ.കെ.കെ.എൻ.കുട്ടി അന്തരിച്ചു

by BSNL Employees Union
1 year ago

BSNLEU കേന്ദ്ര പ്രവർത്തക സമിതി യോഗം – 02.06.2022

by BSNL Employees Union
2 years ago
Exit mobile version