നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA കുടിശ്ശിക നൽകണമെന്ന് BSNLഎംപ്ലോയീസ് യൂണിയൻ ഡയറക്ടർ (HR) നോട് ആവശ്യപ്പെട്ടു

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ BSNL എംപ്ലോയീസ് യൂണിയൻ ഫയൽ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിൽ, ബഹുമാനപ്പെട്ട കോടതി BSNL ലെ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA മരവിപ്പിക്കൽ ബാധകമല്ലായെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിൻ്റെ അടിസ്ഥാനത്തിൽ BSNL മാനേജ്മെൻ്റ് 01.10.2020 മുതൽ വർദ്ധിച്ച IDA നിരക്കുകൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് DPE ക്ക് കത്ത് നൽകി. ഇപ്പോൾ, 01.10.2020 ന് ശേഷം വർദ്ധിച്ച IDA നിരക്കുകൾ DPE, BSNL മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ BSNL എംപ്ലോയീസ് യൂണിയൻ ഉടൻ തന്നെ IDA കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് CMD ക്ക് കത്ത് നൽകി.

ഇന്നലെ (11-08-2021) ജനറൽ സെക്രട്ടറിയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ഡയറക്ടർ (HR) ശ്രീ അരവിന്ദ് വഡ്‌നേർക്കറെ നേരിൽ കണ്ട് IDA കുടിശ്ശിക ഉടൻ നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. IDA കുടിശ്ശിക കാലതാമസം കൂടാതെ നൽകുവാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡയറക്ടർ (HR) ഉറപ്പ് നൽകി.

Related posts

സിഎംഡി യുമായുള്ള കൂടിക്കാഴ്ച : സൗജന്യ റസിഡൻഷ്യൽ ലാൻഡ്‌ലൈൻ കണക്ഷനുകളുടെ സ്ഥാനത്ത് സൗജന്യ ഫൈബർ കണക്ഷനുകൾ നൽകുക

by BSNL Employees Union
6 months ago

പാലക്കാട് ജില്ലാ കൺവെൻഷൻ

by BSNL Employees Union
2 years ago

വനിതാ സംവരണ ബിൽ

by BSNL Employees Union
8 months ago
Exit mobile version