മെഡിക്കൽ ഇൻ‌ഷുറൻസ് പോളിസി നടപ്പിലാക്കി – ബി‌എസ്‌എൻ‌എൽ‌ എംപ്ലോയീസ് യൂണിയൻ്റെ മറ്റൊരു നേട്ടം

താല്പര്യമുള്ള ജീവനക്കാർക്കായി ഒരു മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് ബി‌എസ്‌എൻ‌എൽ‌ എംപ്ലോയീസ് യൂണിയൻ 15.05.2021 ന് ബി‌എസ്‌എൻ‌എൽ‌ മാനേജ്മെന്റിനോട് രേഖാമൂലം ആവശ്യപ്പെട്ടു. തുടർന്ന് ഡയറക്ടർ (HR) മായി ബി‌എസ്‌എൻ‌എൽ‌ എംപ്ലോയീസ് യൂണിയൻ ഇന്നത്തെ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ ആവശ്യകതയെ സംബന്ധിച്ച് ചർച്ച നടത്തി. യൂണിയൻ്റെ ആവശ്യം ഡയറക്ടർ (HR) അംഗീകരിക്കുകയും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തുടർ നടപടികൾ വളരെ വേഗത്തിൽ തന്നെ മുന്നോട്ട് കൊണ്ടുപോവുകയും ഇന്ന് (30-07-2021) പദ്ധതി നടപ്പാക്കികൊണ്ടുള്ള ഉത്തരവ് ഇറക്കുകയും ചെയ്തു. ഉത്തരവിലെ പ്രധാന സവിശേഷതകൾ:-

(i) പദ്ധതിയുടെ പേര് “BSNL എംപ്ലോയീസ് ഹെൽത്ത് ഇൻഷുറൻസ് പോളിസി 2021”. ഇതിന് 01.09.2021 മുതൽ പ്രാബല്യം.

(ii) ജീവനക്കാരൻ/ജീവനക്കാരി, ഭാര്യ/ഭർത്താവ്, 3 കുട്ടികൾ (25 വയസ് വരെ) എന്നിവരടങ്ങുന്ന ഒരു കുടുംബത്തിന് 5 ലക്ഷം രൂപയാണ് കവറേജ്.

(iii) പ്രീമിയം തുക 6100 രൂപയും 18% GST യും ആയിരിക്കും. ആകെ 7,198 രൂപ

(iv) ഒരു രക്ഷകർത്താവിനെ (പിതാവ്/മാതാവ് – 85 വയസ് വരെ) ഉൾപ്പെടുത്തുന്നതിനുള്ള പ്രീമിയം 9,000 രൂപ. രണ്ട് മാതാപിതാക്കൾക്ക് ഇത് 9,600 രൂപയും. അതുപോലെ പങ്കാളിയുടെ മാതാപിതാക്കളെയും ഉൾപ്പെടുത്താം.

(v) താൽപ്പര്യമുള്ള ജീവനക്കാർക്ക് അവരുടെ പോളിസി തുക 10 ലക്ഷം രൂപ വരെ ടോപ്പ്-അപ്പ് ചെയ്യാൻ കഴിയും.

(vi) E5 ശമ്പള സ്കെയിലിലും അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ പോളിസി തുക 10 ലക്ഷം രൂപയാണ്.

(vii) നിലവിലുള്ള BSNL MRS ന് പുറമേയാണ് ഈ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി.

Related posts

AUAB യും CMD BSNL ഉൾപ്പെടെയുള്ള BSNL ബോർഡ് ഡയറക്ടർമാരും തമ്മിൽ നടന്ന യോഗം

by BSNL Employees Union
3 years ago

BSNL എംപ്ലോയീസ് യൂണിയൻ്റെ വിപുലീകൃത കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഓൺലൈനിൽ വിജയകരമായി സംഘടിപ്പിച്ചു.

by BSNL Employees Union
2 years ago

തൃശൂർ ജില്ലാ സമ്മേളനം

by BSNL Employees Union
3 years ago
Exit mobile version