AUAB പ്രക്ഷോഭങ്ങൾ വിജയിപ്പിക്കുക

നിലവിലുള്ള ടവറുകൾ അപ്ഗ്രേഡ് ചെയ്ത് 4 G സേവനം ആരംഭിക്കുക, ജൂൺ മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുക, തുടർ മാസങ്ങളിൽ കൃത്യ സമയത്ത് ശമ്പളം വിതരണം ചെയ്യുക തുടങ്ങി നിരവധി അവശ്യങ്ങൾ ഉന്നയിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുവാൻ ഡൽഹിയിൽ 02.07.2021ന് ചേർന്ന AUAB കേന്ദ്ര നേതൃത്വയോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജൂലൈ 15 ന് അവകാശ പത്രികയിലെ ആവശ്യങ്ങൾ ഉന്നയിച്ച പ്ലഗ് കാർഡുകൾ ഉയർത്തി ഡൽഹിയിൽ സഞ്ചാർ ഭവനിനു മുൻപിലും,സർക്കിൾ /ജില്ലാ ആസ്ഥാനങ്ങൾക്ക് മുൻപിലും നിൽപ്പ് സമരം സംഘടിപ്പിക്കണം. ജൂലൈ 28 ന് നിരാഹാര സമരം. എല്ലാ എം. പി. മാർക്കും ആവശ്യങ്ങൾ അടങ്ങിയ നിവേദനവും നൽകണം.

AUAB – അവകാശ പത്രിക

1) നിലവിലുള്ള ബി‌ടി‌എസുകളുടെ നവീകരണത്തിലൂടെ 4 ജി സേവനം ഉടൻ ആ രംഭിക്കുക, 5 ജി സേവനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക

2) 2021 ജൂൺ മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുക, എല്ലാ മാസവും അവസാന പ്രവർത്തി ദിനത്തിൽ ശമ്പളം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക.

3) ബി‌എസ്‌എൻ‌എല്ലിൻ്റെ ടവറുകളും ഒപ്റ്റിക്കൽ ഫൈബറും വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക.

4) ബി‌എസ്‌‌എൻ‌എല്ലിന് ലഭിക്കാനുള്ള DOT കുടിശ്ശിക (39,000 കോടി രൂപ) ഉടൻ അനുവദിക്കുക.

5) BSNL ഭൂമികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി ധനം സമാഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കുക

6) ക്ലസ്റ്റർ ഔട്ട്‌ സോഴ്സിംഗ് സിസ്റ്റത്തെ സംബന്ധിച്ച് പുനരാലോചന നടത്തുക

7) മൂന്നാം ശമ്പള/പെൻഷൻ പരിഷ്ക്കരണം നടപ്പാക്കുക. BSNL നേരിട്ടു നിയമിച്ച ജീവനക്കാർക്ക് 30% പെൻഷൻ അനുകൂല്യം നൽകുക.

8) ബി‌എസ്‌എൻ‌എല്ലിൻ്റെ എഫ്‌ടി‌ടി‌എച്ച് സേവനത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

9) ടവറുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടപ്പാക്കുക. പവർ പ്ലാൻ്റ് കളുടെ ശരിയായ പരിപാലനം, ബാറ്ററികളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തുക.

10) ട്രാൻസ്മിഷൻ നെറ്റ്‌വർക്കുകൾ ശക്തിപ്പെടുത്തുക.

Related posts

ഏഴാം ശമ്പള പരിഷ്ക്കരണ ശുപാർശയുടെ (7th CPC) അടിസ്ഥാനത്തിൽ പെൻഷൻ പരിഷ്ക്കരണം ഇല്ല – 0% ഫിറ്റ്‌മെന്റോടെ മാത്രം പെൻഷൻ പരിഷ്‌ക്കരണം- DOT

by BSNL Employees Union
1 year ago

സർക്കിൾ പ്രവർത്തകസമിതി യോഗം

by BSNL Employees Union
3 years ago

കേരളത്തിൽ BSNL 4G സേവനം ആരംഭിക്കണം – മുഖ്യമന്ത്രി

by BSNL Employees Union
3 years ago
Exit mobile version